2014ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്കാരം സുദേവ് നായര്‍ക്ക് നേടി കൊടുത്ത ചിത്രമാണ് 'മൈ ലൈഫ് പാര്‍ട്ണര്‍'

തിരുവനന്തപുരം: മമ്മൂട്ടി നായകനായ ജിയോ ബേബി ചിത്രം കാതല്‍ തീയറ്ററില്‍ ഏറെ പ്രശംസ നേരിടുകയാണ്. സ്വവര്‍ഗ്ഗനുരാഗം എന്ന തൊട്ടാല്‍ പൊള്ളുന്ന വിഷയം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ ചിത്രം പല രീതിയിലുള്ള അഭിപ്രായങ്ങള്‍ കാണികളില്‍ നിന്നും നേടുന്നുണ്ട്. മമ്മൂട്ടി അടക്കം ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനം എടുത്തു പറയേണ്ടതാണെന്നാണ് പൊതുവില്‍ അഭിപ്രായം. അതേ സമയം ചിത്രത്തിന്‍റെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിക്കുമ്പോള്‍ തന്നെ ഇതേ രീതിയിലുള്ള പ്രമേയവുമായി എത്തി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന അനുഭവം പങ്കുവയ്ക്കുകയാണ് ഒരു സംവിധായകന്‍.

2014ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്കാരം സുദേവ് നായര്‍ക്ക് നേടി കൊടുത്ത ചിത്രമാണ് 'മൈ ലൈഫ് പാര്‍ട്ണര്‍' .എന്നാല്‍ വളരെ കഷ്ടപ്പെട്ട് അന്ന് ആ സിനിമ എടുത്ത സംവിധായകന്‍ എംബി പദ്മകുമാറിന് വലിയ എതിര്‍പ്പും അവഗണനയുമാണ് ലഭിച്ചത്. ഇദ്ദേഹം തന്നെയാണ് തന്‍റെ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ ഈ അനുഭവം തുറന്നു പറയുന്നത്.

അന്ന് സൂപ്പര്‍താരങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ കാതലിന് സമാനമായ പ്രമേയം ആയിരുന്നിട്ടും തീയറ്റര്‍ ഒന്നും ലഭിച്ചില്ല. രണ്ട് മള്‍ട്ടിപ്ലക്സുകളിലാണ് ചിത്രം കളിക്കാന്‍ സാധിച്ചത്. എന്നാല്‍ അവിടെ കാണികളും എത്തിയില്ല. 'മൈ ലൈഫ് പാര്‍ട്ണര്‍' എന്ന ചിത്രം എടുക്കാന്‍ ഏറെ ത്യാഗങ്ങള്‍ സഹിക്കേണ്ടി വന്നു. ഒടുവില്‍ അതിന്‍റെ നിര്‍മ്മാതാവ് ആ ചിത്രം ഏതോ ഓണ്‍ലൈന്‍ ചാനലിന് വിറ്റു. അവര്‍ അത് മുറിച്ച് മുറിച്ച് യൂട്യൂബ് വഴി കാണിക്കുന്നുണ്ടെന്നും സംവിധായകന്‍ പദ്മകുമാര്‍ പറയുന്നു. 

2014 ൽ ഞാൻ അനുഭവിച്ച ഒരു മാനസിക സംഘർഷം വല്ല വളരെ വലുതായിരുന്നു. ഒരു സ്വവർഗ പ്രണയ സിനിമ ഞാൻ ചെയ്തു എന്നതിന്‍റെ പേരില്‍ എനിക്കെതിരെ സമൂഹം കല്ലെറിഞ്ഞു. ന്റെ കുട്ടികൾ സ്കൂളിൽ പോകുമ്പോൾ അവരോട് പറഞ്ഞത് പച്ച മലയാളത്തിൽ പറഞ്ഞാൽ തുണ്ട് സിനിമയുടെ സംവിധായകന്‍റെ മക്കള്‍ എന്നാണ്. എന്റെ സിനിമ റിലീസ് ചെയ്ത സമയത്ത് ഇത് നിങ്ങൾക്ക് കാണൂ അഭിപ്രായം പറയൂ എന്ന് പറഞ്ഞിട്ട് പലരെയും പല സൂപ്പര്‍ താരങ്ങളെയും സമീപിച്ചിരുന്നു. എന്നാല്‍ അവരെ സമീപിക്കാന്‍ പോലും ആയില്ല. 

ലുലു മാളില്‍ സിനിമ റിലീസ് ചെയ്തപ്പോള്‍ തീയറ്ററില്‍ ചിത്രം പ്രദര്‍ശിച്ചപ്പോള്‍, ആരെങ്കിലും ചിത്രം കാണാന്‍ വരണെ എന്നായിരുന്നു പ്രാര്‍ത്ഥന. നിര്‍മ്മാതാവും ഏറെ കഷ്ടങ്ങള്‍ അനുഭവിച്ചു. ആർക്കും അതിന്റെ റൈറ്റ്സ് ഓൺലൈനിൽ കൊടുത്തു. അവർ അത് കഷണം കഷണം ആക്കി ചില ഭാഗങ്ങൾ ആക്കിയാണ് യൂട്യൂബിൽ ഇട്ടത്. അതിനാല്‍ തന്നെ സിനിമ കൃത്യമായി ഒരു പ്രേക്ഷകരിൽ എത്തിക്കാൻ കഴിഞ്ഞില്ല.

എന്‍റെ സിനിമ അത് സ്വവർഗ പ്രണയം പറഞ്ഞ് സിനിമ തന്നെയായിരുന്നു. മറ്റൊരുതലത്തിൽ സൗഹൃദ പ്രണയത്തെ കുറിച്ച് പറഞ്ഞ സിനിമയായിരുന്നു. മറ്റൊരുതലത്തിൽ സൗഹൃദ പ്രണയത്തെ കുറിച്ച് പറഞ്ഞ സിനിമയായിരുന്നു അത് സമൂഹത്തിൽ തിരിച്ചുപിടിച്ച് മറ്റൊരു കണ്ണാടി ആയിരുന്നു- പദ്മ കുമാര്‍ പറയുന്നു. 

YouTube video player

'കിടിലനായിരിക്കും': മമ്മൂട്ടി ചിത്രം ടര്‍ബോയുടെ പുതിയ അപ്ഡേറ്റ്.!

'വെറും പ്രകാശം അല്ല ഇത് ദര്‍ശനം': കാന്താര വീണ്ടും വന്‍ പ്രഖ്യാപനം ഇതാ എത്തി.!