മീനാക്ഷി അനൂപിന്റെ ക്യാപ്ഷൻ ചര്‍ച്ചയാകുന്നു.

ടെലിവിഷൻ അവതാരകയായും സിനിമാ താരമായും പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് മീനാക്ഷി അനൂപ്. അവതരണത്തിനൊപ്പം, അമര്‍ അക്ബര്‍ അന്തോണി, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നിങ്ങനെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും മീനാക്ഷിക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്.

മീനാക്ഷിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും വ്ളോഗുകളുമെല്ലാം ഏറെ സ്‌നേഹത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. താരം പങ്കുവെച്ച പുതിയ സോഷ്യൽ മീഡിയ പോസ്റ്റും അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയാകുകയാണ്. മീനാക്ഷിയുടെ ക്യാപ്ഷനാണ് ശ്രദ്ധിക്കപ്പെടുന്നത്. ''കണ്ടമാനം ... 'സദാ ചാരം ' ഉള്ളയിടങ്ങൾ പലപ്പോഴും ...'Toxic' ആയിരിക്കും...'', എന്നാണ് അടുപ്പിന് അടുത്തു നിന്നുമെടുത്ത ഒരു ഫോട്ടോയ്ക്കൊപ്പം മീനാക്ഷി കുറിച്ചത്.

മീനാക്ഷിയുടെ പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ക്യാപ്ഷൻ പോലെ തന്നെ കമന്റുകളും രസകരമാണ്. ക്യാപ്ഷന്‍ സൂപ്പര്‍ എന്നും പിഷാരടിക്കൊത്ത എതിരാളിയാകുമോ എന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഒന്നു ശ്രമിച്ചാല്‍ മലയാളത്തിലെ മികച്ചൊരു എഴുത്തുകാരിയാകാൻ കഴിവുള്ളയാളാണ് മീനാക്ഷിയെന്നും ഒരാള്‍ പറയുന്നു. സ്വന്തം ക്യാപ്ഷന്‍ തന്നെയാണോ എന്നുചോദിക്കുന്നവരെയും കമന്റ് ബോക്സിൽ കാണാം. എന്തോ എവിടെയോ ആരെയോ കുത്തി പറയും പോലെ എന്നു പറയുന്നവരുമുണ്ട്. മീനൂട്ടി സ്വന്തമായ് ഇടുന്ന ക്യാപ്ഷനാണോ ഇതൊക്കെ എന്ന സംശയം ചോദിക്കുന്നവരെയും കമന്റ് ബോക്സിൽ കാണാം. പിഷാരടിയുടെ കൂടെ കൂടല്ലേ കൂടല്ലേ എന്ന് പറഞ്ഞാ കേൾക്കില്ല എന്നാണ് രസകരമായ മറ്റൊരു കമന്റ്.

മുന്‍പും മീനാക്ഷിയുടെ പല പോസ്റ്റുകളും ക്യാപ്ഷനുകളും വൈറലായിരുന്നു. വോട്ട് ചെയ്ത ശേഷമുള്ള മീനാക്ഷിയുടെ പോസ്റ്റും അത്തരത്തിൽ ഒന്നായിരുന്നു. 'ഇനി ഞാനൂടെ തീരുമാനിക്കും' എന്നായിരുന്നു വോട്ടേഴ്സ് സ്ലിപിന്റെ ഫോട്ടോ പങ്കുവച്ചുകൊണ്ട് മീനാക്ഷി പോസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക