പുതുപ്പള്ളി: ഓണാഘോഷത്തിനിടെ വോട്ട് ചോദിക്കാനെത്തിയ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന് സർപ്രൈസ് സമ്മാനിച്ച് മണ്ഡലത്തിലെ പ്രിയപ്പെട്ട സിനിമ താരം മീനാക്ഷി

പുതുപ്പള്ളി: ഓണാഘോഷത്തിനിടെ വോട്ട് ചോദിക്കാനെത്തിയ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന് സർപ്രൈസ് സമ്മാനിച്ച് മണ്ഡലത്തിലെ പ്രിയപ്പെട്ട സിനിമ താരം മീനാക്ഷി. വോട്ടറല്ലെങ്കിലും മീനാക്ഷിയോട് ഏറെ നേരം കുശലം പറഞ്ഞാണ് ജെയ്ക്ക് മടങ്ങിയത്.

പുതുപ്പള്ളിയിലെ ഗ്രാമീണ മേഖലകളിൽ നടക്കുന്ന ഓണാഘോഷങ്ങൾക്കിടെ ആയിരുന്നു ജെയ്ക് സി തോമസ് എത്തിയത്. നാട്ടുകാരോടും മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളോടും ഒക്കെ കുശലം പറഞ്ഞും വോട്ട് ചോദിച്ചും നടക്കുന്നതിനിടെ ആയിരുന്നു സിനിമാ താം മീനാക്ഷി എത്തിയത്. 

പുതുപ്പള്ളി പാദുവക്കാരക്കാരിയായ മീനാക്ഷി നാട്ടിലെ ഓണാഘോങ്ങളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. നീയെപ്പോ വന്നു, നിന്റെ അനിയൻ വന്ന് സംസാരിച്ചായിരുന്നു എന്ന് പറഞ്ഞായിരുന്നു ജെയ്ക് മീനാക്ഷിക്കരികിലേക്ക് എത്തിയത്. ചേട്ടാ എന്തുണ്ട് വിശേഷമെന്ന് മീനാക്ഷിയും. ഞാനും മീനക്ഷിയും നിരവധി പരിപാടികളിൽ ഒരുമിച്ച് പങ്കെുടത്തിട്ടുണ്ടെന്ന് ജെയ്ക് പറഞ്ഞു. അങ്ങനെ അപ്രതീക്ഷിതമായ കണ്ടുമുട്ടലിന്റെ സന്തോഷം പങ്കുവച്ചായിരുന്നു ഇരുവരും പിരിഞ്ഞത്. 

Read more: 116-ാം വയസിലെ മറിയാമ്മ മുത്തശ്ശിയുടെ പിറന്നാൾ ദിനം; പറയാനുണ്ട് കഥകളേറെ!

അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ നാല് ദിവസം മാത്രം ബാക്കി നിൽക്കെ പ്രചാരണം ശക്തമാക്കി മുന്നണികൾ മൂന്നാംഘട്ട പ്രചാരണത്തിനായി മുഖ്യമന്ത്രി നാളെ വീണ്ടും മണ്ഡലത്തിലെത്തും. എ കെ ആന്റണിയും ശശി തരൂർ എംപിയും വരുംദിവസങ്ങളിൽ യുഡിഎഫ് ക്യാമ്പിന് ആവേശം പകരും.

കേന്ദ്രമന്ത്രി വി മുരളീധരൻ ഇന്ന് വിവിധ പഞ്ചായത്തുകളിൽ കുടുംബയോഗങ്ങളിൽ ഉൾപ്പെടെ പങ്കെടുക്കും. ചതയദിന പരിപാടികളിൽ പങ്കെടുത്തുകൊണ്ടാണ് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ ഇന്നത്തെ പ്രചാരണ പരിപാടികൾ ആരംഭിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസും എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലും പര്യടനം തുടരുകയാണ്.

YouTube video player

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം