ദാമ്പത്യം ആരംഭിച്ച സമയത്ത് തങ്ങള്‍ രണ്ടുപേരും ഷെയ്ക്ക് ഹാന്റ് കൊടുത്ത് പറഞ്ഞ കാര്യം വെളിപ്പെടുത്തി മീര അനില്‍.
വർഷങ്ങളായി ടെലിവിഷൻ രംഗത്ത് നിറഞ്ഞുനിൽക്കുന്ന അവതാരകയാണ് മീര അനിൽ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സ്ത്രീ എന്ന ടെലിവിഷൻ പരിപാടിയിലൂടെയായിരുന്നു മീരയുടെ കരിയറിന് തുടക്കം. പിന്നീട് നിരവധി റിയാലിറ്റി ഷോകളിലൂടയെും ടെലിവിഷൻ പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മീര അനിൽ മലയാളികൾക്ക് പരിചിതമായ മുഖമായി മാറി. ആറു വർഷം മുൻപായിരുന്നു മീരയുടെ വിവാഹം. ബിസിനസുകാരനായ വിഷ്ണുവാണ് താരത്തിന്റെ ഭർത്താവ്. താനും ഭർത്താവും തമ്മിലുള്ള ഒരു കരാറിനെക്കുറിച്ചാണ് മീര പുതിയ അഭിമുഖത്തിൽ സംസാരിക്കുന്നത്.
''ജീവിതത്തിൽ പരസ്പരം ചെയ്യരുതെന്ന് പറഞ്ഞിരിക്കുന്നത് ഒരേയൊരു കാര്യം മാത്രമാണ്, അത് അവിഹിതമാണ്. അതല്ലാതെ സൂര്യന് താഴെ എന്തും ചെയ്യാനുള്ള അവകാശം വിഷ്ണു എനിക്കും ഞാൻ വിഷ്ണുവിനും കൊടുത്തിട്ടുണ്ട്. വിവാഹേതര ബന്ധങ്ങളോട് ഞങ്ങള്‍ രണ്ടുപേരും ബിഗ് നോയാണ് പറഞ്ഞേക്കുന്നത്. വേറെ എന്ത് കാര്യത്തിന്റെ പേരില്‍ അടിയുണ്ടായാലും നമുക്ക് അത് പരിഹരിക്കാൻ പറ്റും. മൂന്നാമതൊരാള്‍ നമ്മുടെ ജീവിതത്തിലേക്ക് വന്നാല്‍ കയറിയാല്‍ നമ്മള്‍ പരസ്പരം സൈഡ് ലൈനാകാൻ തുടങ്ങും. മുൻഗണനകൾ മാറും. ഈ ജീവിതത്തില്‍ നമ്മള്‍ എത്രകാലം ഒന്നിച്ചായിരിക്കുന്നുവോ അത്രയും കാലം ഒരിക്കലും മറ്റൊരാളുമായി വിവാഹേതര ബന്ധത്തിലേക്ക് പോവില്ലെന്ന് ഞങ്ങള്‍ രണ്ടുപേരും തീരുമാനിച്ചിട്ടുണ്ട്. ഇത് മാത്രമാണ് ദാമ്പത്യം ആരംഭിച്ച സമയത്ത് ഞങ്ങള്‍ രണ്ടുപേരും ഷെയ്ക്ക് ഹാന്റ് കൊടുത്ത് പറഞ്ഞ കാര്യം.
അവിഹിതം ഇല്ലെങ്കില്‍ ദാമ്പത്യ ജീവിതം ഭയങ്കര സുഖമാണ്. മറ്റൊന്നും നമുക്ക് പ്രശ്നങ്ങളല്ല. വൈകുന്നേരം എല്ലാം പറഞ്ഞ് തീർക്കാം. സംസാരിച്ച് പരിഹാരം കണ്ടെത്താം. പക്ഷേ, ഈ ഒരു സാധനമാണ് വിഷയമെങ്കില്‍ ദാമ്പത്യം അലമ്പാകും. സാമ്പത്തിക പ്രശ്നങ്ങൾ പോലും നമുക്ക് പരിഹരിക്കാൻ പറ്റും. വിവാഹിതരാകാൻ പോകുന്നവർക്കുള്ള ഉപദേശം എന്താണെന്ന് ചോദിച്ചാലും അവിഹിതം ഉണ്ടാവരുതെന്നും അത്തരം ബന്ധങ്ങള്‍ ഒഴിവാക്കണം എന്നുമാണ് പറയാനുള്ളത്'',
