മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് മീര നന്ദൻ. ഗായികയായി തിളങ്ങിയ ശേഷമാണ് മീര നന്ദൻ വെള്ളിത്തിരയില്‍ നായികയായി എത്തിയത്. മീര നന്ദന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മീര നന്ദൻ ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. വെളുത്ത വസ്‍ത്രമണിഞ്ഞ് വെളുത്തപ്രതലത്തില്‍ മീര നന്ദൻ നില്‍ക്കുന്നതാണ് ഫോട്ടോ.

പേടിക്കേണ്ട ഞാൻ തന്നെയാ എന്ന് മീര നന്ദൻ ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നു. ഐസൊലേറ്റഡ് എന്നും എഴുതിയിട്ടുണ്ട്. എന്തായാലും ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.  അയ്യോട, ഒട്ടും മനസ്സിലാകുന്നില്ല കേട്ടോ എന്ന് ഒരു കമന്റ്. മറ്റ് നിരവധി കമന്റുകളും തമാശയായും അല്ലാതെയും ആരാധകര്‍ ഇടുന്നുണ്ടെങ്കിലും പ്രോത്സാഹനവുമായി എത്തുകയാണ് മീര നന്ദന്റെ പ്രിയപ്പെട്ടവര്‍.