മീരാ വാസുദേവിന്റെ നോ മേക്കപ്പ് ചിത്രങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.

മീരാ വാസുദേവ് തന്മാത്ര എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് സുപരിചിതയായത്. എന്നാല്‍ ഇപ്പോള്‍ കുടുംബവിളക്ക് എന്ന സീരിയലിലെ സുമിത്രയായും മീരാ വാസുദേവ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. കഥാപാത്രങ്ങളുടെ കാര്യത്തില്‍ സെലക്ടീവുമാണ് നടി. തന്റെ യാത്രകളുടെയും വിശേഷങ്ങളുടെയും സിനിമയുടെയും ഫോട്ടോകള്‍ പങ്കുവയ്‍ക്കാറുള്ള മീരാ വാസുദേവ് ക്യാപ്ഷനും പ്രാധാന്യം നല്‍കാറുണ്ട്.

അങ്ങനെ ഒരു പോസ്റ്റാണ് ഇപ്പോള്‍ താരത്തിന്റെ ആരാധകരുടെ ചര്‍ച്ചകളില്‍ ഇടംനേടിയിരിക്കുന്നത്. നോ മേക്കപ്പ് ലുക്കിലുള്ള രണ്ട് ഫോട്ടോകള്‍ക്കൊപ്പമാണ് മീരാ വാസുദേവിന്റെ പോസ്റ്റ്. നിങ്ങളുടെ കഴിവിന് തുരങ്കം വയ്ക്കുന്ന എന്തില്‍ നിന്നും മാറിപ്പോവുക. ഇതാണ് ജീവിതം. ഒരേയൊരു ജീവിതം. അത് ജീവിയ്ക്കുക. സ്‌നേഹിക്കുക, മറ്റുള്ളവരെ ദ്രോഹിക്കാതെയും, നിങ്ങളെ ഉപദ്രവിക്കാന്‍ അനുവദിക്കാതെയും ആഘോഷിക്കുക' എന്നാണ് മീര വാസുദേവിന്റെ പോസ്റ്റ്

View post on Instagram

വളരെ സങ്കീർണതകൾ നിറഞ്ഞ സന്ദർഭങ്ങളിലൂടെയാണ് താരത്തിന്റെ സീരിയൽ കുടുംബവിളക്ക് ഇപ്പോൾ കടന്നു പോകുന്നത്. വേദികയെ വകവരുത്താനുള്ള ഉദ്ദേശ്യത്തോടെ തന്നെ സിദ്ധാർത്ഥ് അവരെ ടൂറിന് പോകാൻ ക്ഷണിക്കുകയാണ്. എന്നാല്‍ അത് വിശ്വസിക്കരുത് എന്ന തരത്തിലുള്ള മറുപടിയാണ് സുമിത്ര നല്‍കിയത്. സിദ്ധാര്‍ത്ഥിനെ ശരിക്കും മനസ്സിലാക്കിയ ആളായതിനാല്‍ എന്തായാലും, ഈ മാറ്റത്തിന് പിന്നില്‍ എന്തോ ദുരുദ്ദേശ്യം ഉണ്ടാവും എന്ന് സുമിത്ര തറപ്പിച്ച് പറയുന്നു. അത് ശരിയാകുന്നതും സിദ്ധാർത്ഥിൻറെ കള്ളം ഒടുവില്‍ പുറത്താകുന്നതുമാണ് ഇപ്പോൾ സംഭവിക്കുന്നത്.

മീര വാസുദേവ് ഗോല്‍മാലിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. മലയാളത്തില്‍ ഒരുവൻ, ഏകാന്തം എന്നീ ചിത്രങ്ങളില്‍ ഉള്‍പ്പടെ നിരവധി ശ്രദ്ധയാകര്‍ഷിച്ച വേഷങ്ങള്‍ നടി മീരാ വാസുദേവ് അവതരിപ്പിച്ചു. കനല്‍പൂവിലൂടെ മീര വാസുദേവിന് സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു. കനല്‍പൂവിലൂടെ മികച്ച നടിക്കുള്ള ടെലിവിഷൻ അവാര്‍ഡാണ് ലഭിച്ചത്.

Read More: പഠാനെ മറികടക്കുമോ അറ്റ്‍ലിയുടെ ജവാൻ, ആദ്യ പ്രതികരണങ്ങള്‍, മാസായി ഷാരൂഖ് ഖാൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക