താരങ്ങളും അണിയറപ്രവർത്തകരും ഫ്രഷേഴ്സ് ഡേ ആഘോഷങ്ങളിൽ അതിഥികളായെത്തി

മീശ എന്ന ത്രില്ലർ സിനിമയുടെ വിജയഘോഷങ്ങളുടെ ഭാഗമായി ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും ശ്രീ ശങ്കര കോളേജിലെ ഫ്രഷേഴ്സ് ഡേ ആഘോഷങ്ങളിൽ അതിഥികളായെത്തി. യുവതാരങ്ങളായ തമിഴ് നടൻ കതിർ, ഹക്കീം, ഉണ്ണി ലാലു എന്നിവരേയും സംവിധായകൻ എംസി യെയും വിദ്യാർത്ഥികൾ ആവേശത്തോടെയാണ് വരവേറ്റത്.

നിരവധി സിനിമകൾ ഒരേസമയം റിലീസ് ചെയ്യപ്പെട്ട ആഴ്ചയിൽ, സോഷ്യൽ മീഡിയയിലൂടെയും മൗത്ത് പബ്ലിസിറ്റിയിലൂടെയും ശ്രദ്ധ നേടിയ 'മീശ'യ്ക്ക് ലഭിക്കുന്ന പ്രേക്ഷക പ്രതികരണം അദ്വിതീയമാണെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. സിനിമയുടെ വിജയത്തിനു പിന്തുണ നൽകിയ എല്ലാവർക്കും ടീം നന്ദി അറിയിച്ചു. വിദ്യാർത്ഥികളുമായി സംവദിച്ച ശേഷം അവർക്കൊപ്പം സെൽഫിയെടുത്തും ഫോട്ടോകളെടുത്തും താരങ്ങൾ സമയം ചെലവഴിച്ചു.

വനത്തിന്റെ നിഗൂഡത പശ്ചാത്തലമാക്കി തീവ്രമായ ഒരു രാത്രിയുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ദീർഘനാളുകൾക്കു ശേഷം വീണ്ടും ഒരു കൂട്ടം സുഹൃത്തുക്കൾ ഒരുമിക്കുകയും എന്നാൽ അതൊരു അപ്രതീക്ഷിത പ്രശ്നത്തിലേക്ക് വഴി മാറുകയും ചെയ്യുന്നതിന്റെ സംഭവബഹുലമായ മുഹൂർത്തങ്ങളാണ് ദൃശ്യവൽക്കരിക്കുന്നത്. യൂണികോൺ മൂവീസിന്റെ ബാനറിൽ സജീർ ഗഫൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം സുരേഷ് രാജൻ നിർവഹിച്ചിരിക്കുന്നു.

എഡിറ്റിംഗ് മനോജ്, സംഗീതം സൂരജ് എസ് കുറുപ്പ്, ലൈൻ പ്രൊഡ്യൂസർ സണ്ണി തഴുത്തല, പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോൻ, കലാസംവിധാനം മകേഷ് മോഹനൻ, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റിൽസ് ബിജിത്ത് ധർമ്മടം, സൗണ്ട് ഡിസൈനർ അരുൺ രാമവർമ്മ, കളറിസ്റ്റ് ജയദേവ് തിരുവൈപതി, ഡിഐ പൊയറ്റിക്ക്, വിഎഫ്എക്സ് ഐവിഎഫ്എക്സ്, പബ്ലിസിറ്റി ഡിസൈൻ തോട്ട് സ്റ്റേഷൻ, റോക്സ്സ്റ്റാർ, പ്രൊമോ ഡിസൈൻ ഇല്ലുമിനാർട്ടിസ്റ്റ്, വിതരണം ക്യാപിറ്റൽ സിനിമാസ്, പിആർഒ എ എസ് ദിനേശ്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News