താനും കുഞ്ഞും കൊവിഡ് പോസിറ്റീവ് ആയ വിവരം പങ്കുവച്ച് നടി മേഘ്ന രാജ്. മേഘ്നയ്ക്കും കുഞ്ഞിനും പുറമെ മേഘ്നയുടെ അച്ഛനും അമ്മയും കൊവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. വിഷമിക്കേണ്ട കാര്യമില്ലെന്നും തങ്ങള്‍ ഇപ്പോള്‍ ചികിത്സയിലാണെന്നും സുഖമായിരിക്കുന്നുവെന്നും ഇന്‍സ്റ്റഗ്രാമിലൂടെ തന്‍റെയും ചിരഞ്ജീവി സര്‍ജയുടെയും ആരാധകരോട് മേഘ്ന പറഞ്ഞു.

'എല്ലാവര്‍ക്കും നമസ്‍കാരം, എന്‍റെ അച്ഛന്‍, ഞാന്‍, കുട്ടി എന്നിവര്‍ കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരോടും ഈ പരിശോധനാഫലത്തിന്‍റെ കാര്യം അറിയിച്ചിട്ടുണ്ട്. ഇതില്‍ ഭയക്കേണ്ട കാര്യമില്ലെന്നാണ് ചിരുവിന്‍റെയും എന്‍റെയും ആരാധകരോട് എനിക്ക് പറയാനുള്ളത്. നിലവില്‍ ചികിത്സയിലാണ് ഞങ്ങളെല്ലാവരും. ജൂനിയര്‍ ചിരു അടക്കം എല്ലാവരും സുഖമായിരിക്കുന്നു. ഓരോ നിമിഷവും വ്യാപൃതയായി ഇരിക്കാന്‍ കുഞ്ഞ് സഹായിക്കുന്നുണ്ട്. ഒരു കുടുംബം എന്ന നിലയില്‍ ഈ യുദ്ധത്തെ ഞങ്ങള്‍ നേരിടുമെന്നും വിജയിച്ചുവരുമെന്നും അറിയിക്കട്ടെ', ഇന്‍സ്റ്റഗ്രാം സന്ദേശത്തില്‍ മേഘ്ന കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meghana Raj Sarja (@megsraj)

ഒക്ടോബര്‍ 22നാണ് മേഘ്നയ്ക്ക് കുഞ്ഞ് പിറന്നത്. ചിരഞ്ജീവി സര്‍ജയുടെ മരണത്തില്‍ ഉലഞ്ഞുപോയ കുടുംബത്തെ തേടിയെത്തിയ ആശ്വാസവാര്‍ത്തയായിരുന്നു അത്. ചിരഞ്ജീവിക്കും മേഘ്നയ്ക്കുമായി പിറന്ന ആണ്‍കുഞ്ഞിന്‍റെ ചിത്രങ്ങളും ഇതു സംബന്ധിച്ച വാര്‍ത്തകളുമെല്ലാം ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിച്ചിരുന്നു.