'ഇത് വെറുമൊരു പ്രോസീജറൽ എറർ അല്ല , ഇത് ഫാസിസമാണ്'

ഇത് വെറുമൊരു പ്രോസീജറൽ എറർ അല്ല , ഇത് ഫാസിസമാണെന്നാണ് 15 സിനിമകൾക്ക് കേന്ദ്രം പ്രദർശനനുമതി നിഷേധിച്ച സാഹചര്യത്തിൽ പ്രതിഷേധവുമായി എത്തിവരുടെ വാദം.

Share this Video

രാജ്യാന്തര ചലച്ചിത്ര മേളയായ ഐഎഫ്എഫ്‌കെയിൽ ചില സിനിമകൾ പ്രദർശിപ്പിക്കാൻ അനുമതി നിഷേധിച്ചതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരുന്നു. ലോകസിനിമ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്ന ചില ചിത്രങ്ങൾ അവസാന നിമിഷം ഒഴിവാക്കിയതോടെയാണ് വിവാദം രൂക്ഷമായത്.സിനിമകളുടെ പ്രദർശനം തടഞ്ഞത് അഭിപ്രായ സ്വാതന്ത്ര്യത്തിനും കലയുടെ സ്വാതന്ത്ര്യത്തിനുമെതിരായ നടപടിയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഫെസ്റ്റിവൽ വേദികളിൽ സിനിമാപ്രവർത്തകരും പ്രേക്ഷകരും ഉൾപ്പെടുന്ന വിഭാഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. തീരുമാനം രാഷ്ട്രീയ സമ്മർദത്തിന്റെ ഫലമാണെന്ന വിമർശനവും ഉയരുന്നുണ്ട്.

Related Video