മേഘ്‍നയുടെയും ചിരഞ്‍ജീവി സര്‍ജയുടെയും കുഞ്ഞിനായി പ്രത്യേക തൊട്ടില്‍ ഒരുങ്ങുന്നു.
നടി മേഘ്‍നയ്‍ക്കും നടൻ ചിരഞ്‍ജീവി സര്‍ജയ്‍ക്കും അടുത്തിടെയായിരുന്നു ഒരു കുഞ്ഞ് ജനിച്ചത്. സ്വന്തം വീട്ടിലെ കുഞ്ഞിനെ പോലെയാണ് ആരാധകര്‍ എല്ലാം കാണുന്നത്. അകാലത്തിലുള്ള ചിരഞ്‍ജീവി സര്‍ജയുടെ മരണം എല്ലാവരെയും ഞെട്ടിച്ചിരുന്നു. കുഞ്ഞ് ജനിച്ചതിനാല്‍ അത് ചിരഞ്‍ജീവി സര്‍ജയുടെ പ്രതിരൂപമായി കാണുന്നവര്‍ പോലുമുണ്ട്. ചിരഞ്ജീവി സര്‍ജയുടെ ആഗ്രഹം പോലെ ചിരിച്ചുകൊണ്ട് താൻ ജീവിക്കുമെന്ന് മേഘ്‍ന പറഞ്ഞിരുന്നു. ഇപ്പോഴിതാ കുഞ്ഞിന് സമ്മാനമായി ഒരു പ്രത്യേക തൊട്ടില്‍ ഒരുങ്ങുന്നതിനെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.
കര്‍ണാടകയിലെ ധര്‍വാഡ് ജില്ലയിലെ കലഘട്‍ഗിയില്‍ നിന്നുള്ള ശില്‍പ്പികള്‍ നിര്‍മിച്ച പ്രത്യേക തൊട്ടിലാണ് ചിരഞ്‍ജീവിയുടെയും മേഘ്‍നയുടെയും കുഞ്ഞിനായി സമ്മാനിക്കുക. ചിരഞ്‍ജീവിയോടും മേഘ്‍നയോടുള്ള സ്‍നേഹത്തിന്റെ സൂചനയായിട്ടാണ് ഇത്. ശ്രീകൃഷ്‍ണന്റെ ജീവിതത്തിലെ ദൈവീക സവിശേഷതകളും ഉള്‍ക്കൊള്ളിച്ചാണ് തൊട്ടില്‍ ഒരുങ്ങുന്നത്. കുഞ്ഞിന്റെ പേരിടല്‍ ചടങ്ങും ഗംഭീരമായി നടത്താനാണ് ആലോചന. കുഞ്ഞിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മേഘ്‍ന രാജിന്റെ അച്ഛൻ സുന്ദര്‍ രാജ് അടുത്തിടെ തിരുപ്പതി അമ്പലത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
ചിരഞ്‍ജീവി സര്‍ജയ്‍ക്ക് കുഞ്ഞ് ജനിച്ചപ്പോള്‍ ആശംസകളുമായി ഒട്ടേറെ പേര്‍ രംഗത്ത് എത്തിയിരുന്നു.
ഹാവേരി ജില്ലയില്‍ നിന്നുള്ള സ്‍ത്രീ ശക്തി സേവ ഓര്‍ഗനൈസേഷന്റെ പ്രസിഡന്റ് വനിതയാണ് ചിരഞ്ജീവിയുടെ കുഞ്ഞിനായുള്ള തൊട്ടില്‍ ഒരുക്കുന്നതിനായി മുന്നോട്ടിറങ്ങിയത്.
