മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് മേഘ്‍ന രാജ്. ചിരഞ്‌‍ജീവി സര്‍ജയ്‍ക്കും മേഘ്‍ന രാജിനും അടുത്തിടെയാണ് ഒരു കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ കുഞ്ഞിന്റെ ആരോഗ്യനില മോശമാണ് എന്ന വാര്‍ത്തയ്‍ക്ക് എതിരെ മേഘ്‍ന രാജ് രംഗത്ത് എത്തിയതാണ് ചര്‍ച്ച. ഇത് തെറ്റായ വാര്‍ത്തയാണ്. കുഞ്ഞിന്റെ ആരോഗ്യനില മികച്ചതാണ് എന്ന് മേഘ്‍ന രാജ് പറയുന്നു.

മേഘ്‍ന രാജിനും അച്ഛനും അമ്മയ്‍ക്കും കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മേഘ്‍ന രാജ് അറിയിച്ചിരുന്നു. ആരോഗ്യത്തില്‍ പ്രശ്‍നമൊന്നുമില്ലെന്നും മേഘ്‍ന രാജ് അറിയിച്ചിരുന്നു. കുഞ്ഞിന് ആരോഗ്യനില മോശമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതുണ്ടെന്നും വന്ന വാര്‍ത്തകളുടെ സ്‍ക്രീൻ ഷോട്ട് പങ്കുവെച്ചാണ് മേഘ്‍നരാജ് പ്രതികരണവുമായി എത്തിയത്. ഇത്തരം കാര്യങ്ങള്‍ മുഴുവൻ തെറ്റാണ്. കുഞ്ഞിന് ആരോഗ്യനില മെച്ചമാണ് എന്നാണ് മേഘ്‍ന രാജ് പറയുന്നത്.

ചിരഞ്‍ജീവി സര്‍ജയുടെ സഹോദരൻ ധ്രുവ സര്‍ജയായിരുന്നു കുഞ്ഞ് പിറന്ന കാര്യം അറിയിച്ചത്.

കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് ആഘോഷമാക്കാനാണ് കുടുംബം ആലോചിക്കുന്നത്.