ദീപിക പദുക്കോണ്‍ നായികയാകുന്ന പുതിയ സിനിമയാണ് ഛപാക്.  ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്‍മി അഗര്‍വാളിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന സിനിമ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. എന്തുകൊണ്ടാണ് ചിത്രത്തിലേക്ക് ദീപിക പദുക്കോണിനെ തെരഞ്ഞെടുത്തത് എന്നാണ് മേഘ്‍ന  ഗുല്‍സാര്‍ പറയുന്നത്.

ദീപിക പദുക്കോണിനെ പോലെയുള്ള പ്രശസ്‍തയായ ഒരു നടി വരുമ്പോള്‍ സിനിമയോടുള്ള താല്‍പര്യവും വര്‍ദ്ധിക്കും. സ്വാഭാവികമായും അവരുടെ ആരാധകരൊക്കെ സിനിമ എന്തായാലും കാണും. ഞാൻ അവരുടെ താരപദവിയെ ഉപയോഗിച്ചു. പ്രമോഷന്റെയും മാര്‍ക്കറ്റിന്റെയുമൊക്കെ ഭാഗമാണ് അത്. അത് എന്റെതല്ല. ഞാൻ അവരുടെ ക്രാഫ്റ്റ് ഉപയോഗിക്കുന്നുണ്ടോ. സിനിമ കൈകാര്യം ചെയ്യുന്ന പ്രശ്‍നത്തെക്കുറിച്ച് അവബോധം വ്യാപിപ്പിക്കുന്നതിന് സിനിമയിലെ ഒരു താരം ഉള്ളത് തീര്‍ച്ചയായും സഹായിക്കും- മേഘ്‍ന ഗുല്‍സാര്‍ പറയുന്നു. സിനിമ ഒരു ആഘാതത്തിന്റെയും അതില്‍ നിന്നുള്ള വിജയകരമായ തിരിച്ചുവരവിന്റെയും കഥയാണ് പറയുന്നത് എന്നും മേഘ്‍ന ഗുല്‍സാര്‍ പറയുന്നു. മലാ‍തി എന്ന കഥാപാത്രമായിട്ടാണ് ദീപിക പദുക്കോണ്‍ ചിത്രത്തിലുള്ളത്. ദീപികയുടെ കരിയറിലെ മികച്ച കഥാപാത്രമായിരിക്കും ഛപാക്കിലേത് എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.  വിക്രാന്ത് മസ്സെയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്. അതിക ചൊഹാനും മേഘ്‍ന ഗുല്‍സാറുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.