ഫോട്ടോയെടുക്കാൻ ജൂനിയര്‍ ചീരു ആദ്യം തയ്യാറായിരുന്നില്ലെന്ന് വ്യക്തമാക്കി മേഘ്‍ന രാജ്.

മേഘ്ന രാജിന്റെയും ചിരഞ്ജീവി സര്‍ജയുടെയും മകൻ മലയാളികള്‍ക്കും പ്രിയപ്പെട്ടവനാണ്. ജൂനിയര്‍ ചിരഞ്‍ജീവിയുടെ വിശേഷങ്ങള്‍ അറിയാല്‍ താല്‍പര്യം കാട്ടാറുണ്ട്. മകനെ കാണാതെ ചിരഞ്‍ജീവി സര്‍ജ മരണത്തിലേക്ക് യാത്രയായത് എല്ലാവരെയും വിഷമിപ്പിച്ചിരുന്നു. മകനുമൊത്തുള്ള മേഘ്‍ന രാജിന്റെ ഫോട്ടോയാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്. മേഘ്‍ന രാജ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഫോട്ടോ എടുക്കാൻ പെട്ടെന്ന് അവൻ തയ്യാറായില്ല എന്ന് മേഘ്‍ന രാജ് പറയുന്നു.

എല്ലാ ദിവസവും ഞായറാഴ്‍ച പോലെ തോന്നുന്നു. എല്ലാ രാത്രിയും ശനിയാഴ്‍ച രാത്രി പോലെ തോന്നുന്നു!. മാതൃത്വത്തിന്റെ ചെറിയ സന്തോഷങ്ങൾ. ഞങ്ങൾ ചില രഹസ്യങ്ങളും പങ്കിടുന്നു. പറയാൻ മറന്നുവെന്ന് ഒരു സസ‍്‍പെൻസും വയ്‍ക്കുന്നു മേഘ്‍ന രാജ്. മകനുമൊത്തുള്ള ഫോട്ടോയും മേഘ്‍ന രാജ് തന്നെ ഷെയര്‍ ചെയ്‍തിരിക്കുന്നു. ആദ്യം അവൻ ഫോട്ടോയ്‍ക്ക് തയ്യാറായില്ല, എങ്കിലും ഞാൻ ഈ ചിത്രം എടുത്തുവെന്നാണ് മേഘ്‍ന രാജ് പറയുന്നത്.

ചീകാത്ത മുടിയും ഉറക്കത്തിലുള്ള രൂപവും അവഗണിച്ചേക്കുവെന്നും മേഘ്‍ന രാജ് പറയുന്നു.

ചിരഞ്‍ജീവി സര്‍ജയുടെയും മേഘ്‍ന രാജിന്റെയും മകന്റെ ജനനം കുടുംബം വലിയ ആഘോഷമാക്കി മാറ്റിയിരുന്നു.