അന്തരിച്ച നടൻ സഞ്ചാരി വിജയ്‍യുടെ ഓര്‍മയില്‍ മേഘ്‍ന രാജ്.

ദേശീയ അവാര്‍ഡ് ജേതാവായ നടൻ സഞ്ചാരി വിജയ്‍യുടെ മരണത്തിന്റെ ആഘാതത്തിലാണ് എല്ലാവരും. ഒരു വാഹാനാപകടമാണ് സഞ്ചാരി വിജയ്‍യുടെ ജീവൻ കവര്‍ന്നത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സഞ്ചാരി വിജയ്‍യുടെ മരണത്തില്‍ അനുശോചനം അറിയിച്ചിട്ടുള്ള മേഘ്‍ന രാജിന്റെ കുറിപ്പാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

ഒരു നടനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും നിങ്ങൾ എത്രമാത്രം മികച്ചവനായിരുന്നുവെന്ന് എപോഴും ഓര്‍മിക്കപ്പെടും. ദൈവം ഇത് കഠിനമായ വഴിയിലാക്കിയെന്നും മേഘ്‍ന രാജ് എഴുതുന്നു. തന്റെ ഭര്‍ത്താവ് ചിരഞ്‍ജീവി സര്‍ജ മരിച്ചതിനെ തുടര്‍ന്ന് എഴുതിയ കുറിപ്പിന് സഞ്ചാരി വിജയ് സൂചിപ്പിച്ച കാര്യവും മേഘ്‍ന പങ്കുവയ്‍ക്കുന്നു. ഞങ്ങള്‍ നിനക്കൊപ്പമുണ്ട്, ദൈവം നമുക്കൊപ്പവും എന്ന് സഞ്ചാരി വിജയ്‍ എഴുതിയതാണ് മേഘ്‍ന രാജ് പങ്കുവെച്ചിരിക്കുന്നത്.

നാന് അവനല്ല, അവള് എന്ന സിനിമയിലെ അഭിനയത്തിനാണ് സഞ്ചാരി വിജയ്‍ക്ക് മികച്ച നടനുള്ള സംസ്ഥാന- ദേശീയ അവാര്‍ഡുകള്‍ ലഭിക്കുന്നത്.

ഒട്ടേറെ സിനിമകള്‍ സഞ്ചാരി വിജയ് നായകനായി റിലീസിന് കാത്തിരിക്കെയാണ് അകാല വിയോഗം.