മേഘ്‍ന രാജിന്റെ കുടുംബം പ്രേക്ഷകര്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ്. അവരുടെ പ്രിയപ്പെട്ട ചീരു വിടപറഞ്ഞതു മുതല്‍ താങ്ങായി ആരാധകരുണ്ട്. അകാലത്തിലുള്ള ചിരഞ്‍ജീവി സര്‍ജയുടെ വിയോഗ വാര്‍ത്ത ഞെട്ടലോടെയായിരുന്നു എല്ലാവരും കേട്ടത്. ചിരഞ്‍ജീവി സര്‍ജയുടെ സഹോദരൻ ധ്രുവ് സര്‍ജയ്‍ക്ക് ഇപ്പോഴും അത് ഉള്‍ക്കൊള്ളാനായിട്ടില്ല. മേഘ്‍ന രാജ് ഭര്‍ത്താവ് ആഗ്രഹിച്ചതുപോലെ സന്തോഷവതിയായി ഇരിക്കാനാണ് ശ്രമിക്കുന്നത്. ധ്രുവ് സര്‍ജയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേരുമ്പോള്‍ സന്തോഷവാനായിരിക്കാനാണ് മേഘ്‍ന രാജ് സഹോദരനോട് ആവശ്യപ്പെടുന്നത്.

എന്റെ അരികില്‍ എത്രത്തോളം കരുത്തോടെ നില്‍ക്കുന്നുവോ അതേപോലെ തന്നെ താനും അടുത്തുണ്ടാകും. എന്റെ ബർത്ഡേ ബോയി, എല്ലാ ആശംസകളും. സന്തോഷം മാത്രം ഉണ്ടാകട്ടെ. നമ്മുടെ ചീരു ചെയ്യുന്നതുപോലെ ചിരിച്ചുകൊണ്ടേയിരിക്കൂ എന്നാണ് മേഘ്‍ന രാജ് എഴുതുന്നു.

കുഞ്ഞിനെ കാണാനാകാതെ ചിരഞ്‍ജീവി പോയത് വലിയ വേദനയായി മാറിയിരുന്നു ആരാധകര്‍ക്ക് അടക്കം. മേഘ്‍ന രാജ് ചിരഞ്‍ജീവി സര്‍ജ തനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നുവെന്ന് വ്യക്തമാക്കി ഒരു കുറിപ്പ് എഴുതിയിരുന്നു. ചിരു, ഞാൻ ഒരുപാട്, ഒരുപാട് ശ്രമിച്ചു. നിന്നോട് പറയാനുള്ളതെല്ലാം വാക്കുകളിലാക്കാൻ എനിക്ക് പറ്റുന്നില്ല.  ലോകത്തിലെ ഒരു വാക്കിനും നീ ആരായിരുന്നു എനിക്ക് എന്ന് വിവരിക്കാൻ ആകില്ല.  എന്റെ സുഹൃത്ത്, എന്റെ കാമുകൻ, എന്റെ പങ്കാളി, എന്റെ കുഞ്ഞ്, എന്റെ ആത്മവിശ്വാസം, എന്റെ ഭര്‍ത്താവ്. നീ ഇതിനെക്കാളൊക്കെ വളരെ മുകളിലാണ്.  ചിരു നീ എന്റെ ആത്മാവിന്റെ ഒരു ഭാഗമായിരുന്നു. ഓരോ തവണ വാതില്‍ക്കലേക്ക് നോക്കുമ്പോഴും നീ അവിടെയില്ല വീട്ടിലെത്തി എന്ന് പറയുന്നില്ല എന്ന് അറിയുമ്പോള്‍ എന്റെ ഹൃദയം പിടയുന്നു.

ഓരോ ദിവസവും നിന്നെ തൊടാനാകില്ല എന്ന് അറിയുമ്പോള്‍ മുങ്ങിത്താവുന്ന അനുഭവം. ആയിരം മരണത്തെപ്പോലെ, വേദനാജനകം. പക്ഷേ ഒരു മാന്ത്രികതയിലെന്ന പോലെ എനിക്ക് നീ ചുറ്റുമുള്ളതായി അനുഭവപ്പെടുന്നു. ഞാൻ ദുര്‍ബലയാകുമ്പോഴൊക്കെ സംരക്ഷിക്കുന്ന ഒരു മാലാഖയെപ്പോലെ നീ ചുറ്റുമുണ്ട്. നീ എന്നെ വല്ലാതെ സ്‍നേഹിച്ചിരുന്നു. നിനക്ക് എന്നെ ഒറ്റയ്‍ക്കാക്കി പോകാനാകില്ല, പോകാനാകുമോ?. നമ്മുടെ കുഞ്ഞ്, നീ എനിക്ക് തന്നെ വിലമതിക്കാനാകാത്ത സമ്മാനം നമ്മുടെ സ്‍നേഹത്തിന്റെ അടയാളമാണ്. ഇങ്ങനെയൊരു മധുരതരമായ മായാജാലത്തിന് ഞാൻ എന്നും നിന്നോട് നന്ദിയുള്ളവളായിരിക്കും. നമ്മുടെ കുഞ്ഞായി നിന്നെ വീണ്ടും ഭൂമിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി എനിക്ക് കാത്തിരിക്കാനാവുന്നില്ല.  നിന്നെ തൊടാൻ എനിക്ക് കാത്തിരിക്കാനാവുന്നില്ല.  നിന്റെ പുഞ്ചിരി വീണ്ടും കാണാൻ കാത്തിരിക്കാനാവില്ല. മുറിയൊന്നാകെ പ്രകാശിപ്പിക്കുന്ന നിന്റെ ചിരിക്കായി കാത്തിരിക്കാനാവുന്നില്ല. മറുവശത്ത് ഞാൻ നിന്നെയും നീ എന്നെയും കാത്തിരിക്കുന്നു. എനിക്ക് ശ്വാസമുള്ളയിടത്തോളം കാലം നീ ജീവിച്ചിരിക്കും. നീ എന്നിലുണ്ട്. ഞാൻ നിന്നെ സ്‍നേഹിക്കുന്നുവെന്നും മേഘ്‍ന രാജ് എഴുതിയത്.