കന്നഡ നടി ചിരഞ്‍ജീവി സര്‍ജയുടെ അകാലവിയോഗം ഏവരെയും സങ്കടത്തിലാക്കിയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. എല്ലാവരും ഞെട്ടലോടെയായിരുന്നു ചിരഞ്ജീവി സര്‍ജയുടെ മരണ വാര്‍ത്ത കേട്ടത്. മലയാളികളുടെ പ്രിയപ്പെട്ട നടി മേഘ്‍നയുടെ ഭര്‍ത്താവുമാണ് ചിരഞ്‍ജീവി സര്‍ജ. അവിചാരിതമായിരുന്നു ചിരഞ്‍ജീവിയുടെ മരണം. ഇപ്പോഴിതാ ചിരഞ്‍ജീവി സര്‍ജയുടെ ചിത്രത്തിന് മുമ്പില്‍ പുഞ്ചിരിയോടെ ഇരിക്കുന്ന കുടുംബാംഗങ്ങളുടെ ചിത്രം പങ്കുവെച്ച് വൈകാരികമായ ഒരു കുറിപ്പുമായി മേഘ്‍ന രംഗത്ത് എത്തിയിരിക്കുന്നു.

പ്രിയപ്പെട്ട ചീരു . ചീരു എന്നാല്‍ ആഘോഷമാണ്. എക്കാലത്തും അങ്ങനെയായിരുന്നു. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. മറ്റൊരു തരത്തില്‍ ആകുന്നത് നിനക്ക് ഇഷ്‍ടമാകില്ലെന്ന് എനിക്കറിയാം. ചീരു, എന്റെ പുഞ്ചിരിയുടെ കാരണം നീയാണ്. ഏറ്റവും വിലപിടിപ്പുള്ള സമ്മാനമാണ് ചീരു എനിക്കു നല്‍കിയത്. എന്റെ കുടുംബം. എല്ലായ്പ്പോഴും നമ്മുടെ കുടുംബം ഒന്നായിരിക്കും. ഓരോ ദിവസവും ചീരു ആഗ്രഹിച്ചതു പോലെ തന്നെ ആകും. സ്നേഹവും പൊട്ടിച്ചിരികളും തമാശകളും നേരും കൂട്ടായ്‍മയും നിറ‍ഞ്ഞ ദിവസങ്ങള്‍ എന്നാണ് മേഘ്‍ന രാജ് എഴുതിയിരിക്കുന്നത്. ചിരഞ്‍ജീവി സര്‍ജയുടെ ആത്മശാന്തിക്ക് വേണ്ടി നടത്തിയ ചടങ്ങില്‍ എടുത്ത ഫോട്ടോയാണ് മേഘ്‍ന രാജ് ഷെയര്‍ ചെയ്‍തത്.