Asianet News MalayalamAsianet News Malayalam

Mei Hoom Moosa : 'പാപ്പന്' ശേഷം 'മൂസ'; വീണ്ടും ഹിറ്റടിക്കാന്‍ സുരേഷ് ഗോപി: ഫസ്റ്റ് ലുക്ക്

ചിത്രത്തിന്‍റെ ഡബ്ബിംഗ് ആരംഭിച്ചു

Mei Hoom Moosa movie first look suresh gopi jibu jacob thomas thiruvalla
Author
Thiruvananthapuram, First Published Aug 1, 2022, 6:07 PM IST

പാപ്പന്‍ (Paappan) തിയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി തുടരുമ്പോള്‍ സുരേഷ് ഗോപി (Suresh Gopi) നായകനാവുന്ന അടുത്ത ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. മേ ഹൂം മൂസ (Mei Hoom Moosa) എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. ജിബു ജേക്കബ് ആണ് സംവിധാനം. സോള്‍ട്ട് ആന്‍ഡ് പെപ്പപ്‍ ലുക്കില്‍ കൊമ്പന്‍ മീശ വച്ചാണ് മൂസയെന്ന കഥാപാത്രം പോസ്റ്ററില്‍. അടുത്തടുത്ത രണ്ട് ചിത്രങ്ങളില്‍ സുരേഷ് ഗോപി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും കൌതുകം.

അതേസമയം ചിത്രത്തിന്‍റെ ഡബ്ബിംഗ് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ആദ്യമായിരുന്നു ചിത്രത്തിന്‍റെ പാക്കപ്പ്. സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം ചിത്രമാണ് ഇത്. ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ സമകാലിക ഇന്ത്യന്‍ അവസ്ഥകള്‍ കടന്നുവരുമെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. 1998 മുതല് 2018 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ കഥാപശ്ചാത്തലം. തന്‍റെ മുന്‍ ചിത്രങ്ങളിലേതുപോലെ നര്‍മ്മത്തിന്‍റെ മേമ്പൊടി ഉണ്ടെങ്കിലും ഗൌരവമുള്ള വിഷയമാണ് ചിത്രം സംസാരിക്കുന്നതെന്നും ജിബു ജേക്കബ് അറിയിച്ചിരുന്നു. 

ജോണി ആന്റണി, സൈജു കുറുപ്പ്, ഹരീഷ് കണാരൻ, മേജര്‍ രവി, മിഥുൻ രമേശ്, ശശാങ്കന്‍ മയ്യനാട്, കണ്ണന്‍ സാഗർ, അശ്വിനി, സരൺ, ജിജിന, ശ്രിന്ദ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കോൺഫിഡന്റ് ഗ്രൂപ്പിന്‍റെയും തോമസ്സ് തിരുവല്ല ഫിലിംസിന്റെയും ബാനറുകളില്‍ ഡോ. സി ജെ റോയ്, തോമസ് തിരുവല്ല എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ നിർവ്വഹിക്കുന്നു. തിരക്കഥ റൂബേഷ് റെയിന്‍, ഗാനരചന സജ്ജാദ്, റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണന്‍, സംഗീതം ശ്രീനാഥ് ശിവശങ്കരന്‍, എഡിറ്റിംഗ് സൂരജ് ഇ എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളർ സജീവ് ചന്തിരൂര്‍,  കലാസംവിധാനം സജിത്ത് ശിവഗംഗ, വസ്ത്രാലങ്കാരം നിസാര്‍ റഹ്‍മത്ത്, മേക്കപ്പ് പ്രദീപ് രംഗന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ഭാസ്‌കര്‍, അസോസിയേറ്റ് ഡയറക്ടർ ഷബില്‍, സിന്റോ, ബോബി, സ്റ്റില്‍സ് അജിത് വി ശങ്കര്‍, ഡിസൈനർ ഏയ്സ്തെറ്റിക് കുഞ്ഞമ്മ. സെപ്റ്റംബർ 30 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ ചിത്രം പ്രദര്‍ശനത്തിനെത്തും. പിആർഒ എ എസ് ദിനേശ്.

ALSO READ : മൂന്നാം നാൾ 11 കോടി; മാസായി 'പാപ്പൻ'

Follow Us:
Download App:
  • android
  • ios