Asianet News MalayalamAsianet News Malayalam

പ്രഭുദേവ ചിത്രം 'പേട്ടറാപ്പ്' വന്‍ താരനിര: റിലീസ് തീയതി പ്രഖ്യാപിച്ചു

എസ്.ജെ. സിനു സംവിധാനം ചെയ്യുന്ന പേട്ടറാപ്പ് ബ്ലൂ ഹിൽ ഫിലിംസിന്‍റെ ബാനറിൽ ജോബി പി സാമാണ് നിർമ്മിക്കുന്നത്. വേദികയാണ് ചിത്രത്തിലെ നായിക.

Prabhudevas film "Peterap" directed by SJ Sinu will hit the theaters on September 27 vvk
Author
First Published Sep 1, 2024, 7:56 AM IST | Last Updated Sep 1, 2024, 7:56 AM IST

കൊച്ചി: കളർഫുൾ ഫാമിലി ചിത്രമായി ഒരുങ്ങുന്ന പ്രഭുദേവ ചിത്രം "പേട്ടറാപ്പ്" സെപ്റ്റംബർ 27ന് തിയേറ്ററുകളിലേക്കെത്തുന്നു. എസ്.ജെ. സിനു സംവിധാനം ചെയ്യുന്ന പേട്ടറാപ്പ് ബ്ലൂ ഹിൽ ഫിലിംസിന്‍റെ ബാനറിൽ ജോബി പി സാമാണ്.

വേദിക നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്ന പേട്ടറാപ്പിന്‍റെ  സംഗീതമൊരുക്കുന്നത് ഡി ഇമ്മാനാണ്. 
പേട്ടാറാപ്പിന്റെ  കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് പി.കെ. ദിനിൽ ആണ്. ഛായാഗ്രഹണം ജിത്തു ദാമോദർ നിർവഹിക്കുന്നു. 

നിഷാദ് യൂസഫ് എഡിറ്റിംഗും എ ആർ മോഹൻ കലാസംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ സണ്ണി ലിയോൺ, വിവേക് ​​പ്രസന്ന, ഭഗവതി പെരുമാൾ, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവൻ ഷാജോൺ, മൈം ഗോപി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പേട്ടറാപ്പിന്റെ അണിയറപ്രവർത്തകർ ഇവരാണ്.പ്രൊഡക്ഷൻ കൺട്രോളർ ആനന്ദ് .എസ്, ശശികുമാർ.എസ്
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: റിയ എസ്, വസ്ത്രാലങ്കാരം :അരുൺ മനോഹർ, മേക്കപ്പ് :അബ്ദുൾ റഹ്മാൻ,
കൊറിയോഗ്രാഫി: ഭൂപതി രാജ, റോബർട്ട്, സ്റ്റണ്ട് :ദിനേശ് കാശി,വിക്കി മാസ്റ്റർ,ലിറിക്സ് :വിവേക്,മദൻ ഖർക്കി
ക്രിയേറ്റീവ് സപ്പോർട്ട് :സഞ്ജയ് ഗസൽ , കോ ഡയറക്ടർ: അഞ്ജു വിജയ്, ഡിസൈൻ: യെല്ലോ ടൂത്ത്

സ്റ്റിൽസ് : സായ്സന്തോഷ്. പേട്ടറാപ്പിന്റെ കേരളാ പ്രൊമോഷൻ പരിപാടികൾക്കായി സെപ്റ്റംബർ ആദ്യ വാരം പ്രഭുദേവയും സണ്ണി ലിയോണും വേദികയും മറ്റു താരങ്ങളും കൊച്ചിയിലെത്തും.പി ആർ ഓ പ്രതീഷ് ശേഖർ.

കേരളത്തില്‍ മാത്രം റിലീസ് ദിനം 4000 ഷോ: ദളപതി വിജയിയുടെ ഗോട്ടിന് റെക്കോ‍ഡ് റിലീസ്

ലിജോമോൾ ജോസിന്റെ 'പൊൻമാൻ' പോസ്റ്റർ പുറത്ത്

Latest Videos
Follow Us:
Download App:
  • android
  • ios