രാജ്കുമാര്‍ റാവുവാണ് ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്ററും റിലീസിങ്ങ് തിയ്യതിയും ട്വിറ്ററില്‍ പങ്കു വെച്ചത്

ങ്കണ റണൗട്ടും രാജ് കുമാര്‍ റാവുവും പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം 'മെന്‍റല്‍ ഹേ ക്യാ' ജൂണ്‍ 21 ന് തിയേറ്ററിലേക്ക്. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്ററും റിലീസിങ്ങ് തിയ്യതിയും രാജ്കുമാര്‍ റാവു ട്വിറ്ററില്‍ പങ്കു വെച്ചു. നേരത്തെ ചിത്രം മാര്‍ച്ച് 29 ന് ചിത്രം തിയ്യേറ്ററിലെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പിന്നീട് റിലീസിങ്ങ് തിയ്യതി മാറ്റി വെയ്ക്കുകയായിരുന്നു. 

Scroll to load tweet…

മാനസിക പ്രശ്നങ്ങളെയും മനസിന്‍റെ വിഭ്രാന്തികളെയും അടിസ്ഥാനപ്പെടുത്തി പ്രകാശ് കോവെലാമുഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമൈറ ഡസ്റ്റര്‍, ജിമ്മി ഷെര്‍ഗിള്‍, സതിഷ് കൗശിക് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. ഇതോടെ രണ്ടു സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളാണ് ജൂണ്‍ 21ന് തിയ്യറ്ററിലേക്ക് എത്തുന്നതെന്ന് ഉറപ്പായി. ഷാഹിദ് കപൂര്‍ നായകനാകുന്ന പുതിയ ചിത്രം കബീര്‍ സിങ്ങിന്‍റെ റിലീസിങ്ങും ജൂണ്‍ 21നാണ്. സൂപ്പര്‍ ഹിറ്റ് തെലുങ്കു ചിത്രം അര്‍ജുന്‍ റെ‍‍‍ഡ്ഡിയുടെ ഹിന്ദി റീമേക്കാണ് കബീര്‍ സിങ്ങ്. ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്.