Asianet News MalayalamAsianet News Malayalam

'പ്രണവ് ഫാനാണ്, ലാലേട്ടന്‍ തിരിച്ചു വീട്ടിലെത്തുമ്പോള്‍ അത് പറയണം'; മോഹന്‍ലാലിനോട് മിഷേല്‍

ഒമര്‍ ലുലുവിന്‍റെ സിനിമയില്‍ അഭിനയിക്കാനാണ് യുഎസില്‍ നിന്ന് വന്നത്. നാട്ടില്‍ തുടരാനുള്ള പ്രധാന കാരണം ഇവിടുത്തെ ഭക്ഷണമാണെന്നാണ് മിഷേലിന്‍റെ പക്ഷം

michelle says to mohanlal that she is a pranav fan
Author
Thiruvananthapuram, First Published Feb 21, 2021, 10:50 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ 3 ആദ്യവാരം പിന്നിടുമ്പോള്‍ രണ്ട് വൈല്‍ഡ് കാര്‍ഡ് എൻട്രികളിലൂടെ മൂന്ന് വ്യക്തികളാണ് പുതുതായി ഹൗസിലേക്ക് എത്തിയിരിക്കുന്നത്. ദമ്പതികളും സിനിമാ, ടിവി താരങ്ങളുമായ ഫിറോസ് ഖാനും സജിനയുമാണ് ഒറ്റ മത്സരാര്‍ഥിയായി ഇന്ന് ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയത്. ഒപ്പം യുവനടി മിഷേല്‍ ആന്‍ ഡാനിയേലും. ഒമര്‍ ലുലുവിന്‍റെ ഒരു അഡാറ് ലവ്, ധമാക്ക എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ ശ്രദ്ധിച്ചിട്ടുള്ള മുഖമാണ് മിഷേലിന്‍റേത്. എന്നാല്‍ ബിഗ് ബോസ് വേദിയില്‍ മോഹന്‍ലാലിനൊപ്പം എത്തിയപ്പോള്‍ അദ്ദേഹത്തോട് മിഷേലിന് മറ്റൊരു കാര്യവും പറയാനുണ്ടായിരുന്നു.

താനൊരു പ്രണവ് മോഹന്‍ലാല്‍ ഫാന്‍ ആണ് എന്നതായിരുന്നു അത്. മോഹന്‍ലാലിന്‍റെ ചോദ്യങ്ങള്‍ക്കൊക്കെ മറുപടി പറഞ്ഞതിനു ശേഷം തനിക്ക് രണ്ടു കാര്യങ്ങള്‍ പറയാനുണ്ടെന്ന് മിഷേല്‍ അറിയിക്കുകയായിരുന്നു. താനൊരു പ്രണവ് ഫാനാണെന്നും 'ലാലേട്ടന്‍' തിരിച്ചു വീട്ടിലെത്തുമ്പോള്‍ അക്കാര്യം അറിയിക്കുമോ എന്നും മിഷേല്‍ ചോദിച്ചു. അറിയിക്കാം എന്നായിരുന്നു മോഹന്‍ലാലിന്‍റെ പ്രതികരണം. രണ്ടാമതായി തന്‍റെ അമ്മയുടെ ഇക്കഴിഞ്ഞ പിറന്നാളിന് ഒരു ആശംസ അറിയിക്കുമോ എന്നായിരുന്നു മിഷേലിന്‍റെ ചോദ്യം. ആശംസകളും മോഹന്‍ലാല്‍ നേര്‍ന്നു.

michelle says to mohanlal that she is a pranav fan

 

ഭക്ഷണപ്രിയ എന്നു പറഞ്ഞാണ് മിഷേലിനെ മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് ആദ്യമായി പരിചയപ്പെടുത്തിയതുതന്നെ. അക്കാര്യം മിഷേലും സമ്മതിക്കുന്നുണ്ട്. മാവേലിക്കരയില്‍ വേരുകളുള്ള മിഷേല്‍ കെജി ക്ലാസുകളില്‍ അവിടെത്തന്നെയാണ് പഠിച്ചത്. എട്ട് വര്‍ഷം ഊട്ടിയില്‍ ബോര്‍ഡിംഗ് സ്കൂളിലും പിന്നീട് അമേരിക്കയിലും പഠിച്ചു. ഒമര്‍ ലുലുവിന്‍റെ സിനിമയില്‍ അഭിനയിക്കാനാണ് യുഎസില്‍ നിന്ന് വന്നത്. നാട്ടില്‍ തുടരാനുള്ള പ്രധാന കാരണം ഭക്ഷണമാണെന്നാണ് മിഷേലിന്‍റെ പക്ഷം. ബിരിയാണി, പൊറോട്ട, ബീഫ് ഒക്കെയാണ് ഏറെ ഇഷ്ടമെന്നും. വലിയ ഭക്ഷണപ്രിയയായ ഒരാളാണ് ഭക്ഷണത്തിന് റേഷനുള്ള ബിഗ് ബോസിലേക്ക് എത്തുന്നതെന്ന് മിഷേലിനെ പരിചയപ്പെടുത്തവെ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios