സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞില്ല എന്ന ജാഗ്രത ഒട്ടുമില്ലാത്ത തരത്തിലുള്ള മറുപടികൾ ഈ കേസിൽ മതിയാവില്ല. ഉപ്പുതീനികൾ ആര് തന്നെ ആയാലും വെള്ളം കുടിച്ചേ മതിയാകൂ. 

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ജാഗ്രതക്കുറവുണ്ടായെന്ന വിമര്‍ശനവുമായി യുവ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞില്ല എന്ന ജാഗ്രത ഒട്ടുമില്ലാത്ത തരത്തിലുള്ള മറുപടികൾ ഈ കേസിൽ മതിയാവില്ലെന്ന് മിഥുന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ നല്ലത് ചെയ്തപ്പോള്‍ എല്ലാം കയ്യടിച്ചിട്ടുണ്ട്. ഇപ്പോൾ നടന്നത് സംഭവിക്കാൻ പാടില്ലാത്ത വീഴ്ചയായിപ്പോയിയെന്നും മിഥുന്‍ വിശദമാക്കുന്നു

മിഥുന്‍ മാനുവലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം


മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയും ഒരേ തൂവൽ പക്ഷികൾ ആയി മാറുന്ന ഈ ഫൈനൽ ട്വിസ്റ്റ്‌ ഒരുമാതിരി ആർക്കും ഊഹിക്കാൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.. !! പിണറായി സാർ, നല്ലത് നിങ്ങൾ ചെയ്തപ്പോൾ എല്ലാംതന്നെ കയ്യടിച്ചിട്ടുണ്ട്.. !! പക്ഷേ, ഇപ്പോൾ നടന്നത് സംഭവിക്കാൻ പാടില്ലാത്ത വീഴ്ചയായിപ്പോയി.. !! സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞില്ല എന്ന ജാഗ്രത ഒട്ടുമില്ലാത്ത തരത്തിലുള്ള മറുപടികൾ ഈ കേസിൽ മതിയാവില്ല.. !! ഉപ്പുതീനികൾ ആര് തന്നെ ആയാലും വെള്ളം കുടിച്ചേ മതിയാകൂ.. !! കഷ്ടം.. !!