Asianet News MalayalamAsianet News Malayalam

'സിനിമാക്കാരൻ ആയത് നന്നായി, വേറെ വല്ല ജോലിയുമായിരുന്നെങ്കിൽ..'; ജീത്തുവിന് അഭിനന്ദന ട്രോളുമായി മിഥുൻ മാനുവൽ

കഴിഞ്ഞ ദിവസം തന്നെ ജീത്തുവിനുള്ള അഭിനന്ദന ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ ട്രെന്റിങ്ങായിരുന്നു. 

midhun manuel thomas facebook post about jeethu joseph
Author
Kochi, First Published Feb 20, 2021, 8:19 AM IST

റിലീസിന് പിന്നാലെ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് ദൃശ്യം 2. വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള നിരവധി പേരാണ് മോഹൻലാലിനെയും സംവിധായകൻ ജീത്തു ജോസഫിനെയും അഭിനന്ദിച്ചു കൊണ്ട് രം​ഗത്തെത്തുന്നത്. കഴിഞ്ഞ ദിവസം തന്നെ ജീത്തുവിനുള്ള അഭിനന്ദന ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ ട്രെന്റിങ്ങായിരുന്നു. ഇപ്പോഴിതാ സംവിധായകന് അഭിനന്ദന ട്രോളുമായി എത്തുകയാണ് മിഥുൻ മാനുവൽ തോമസ്. 

സിനിമയിൽ അല്ലായിരുന്നുവെങ്കിൽ ജീത്തു ജോസഫ് എന്തൊക്കെ കുഴപ്പങ്ങളായിരിക്കും ഉണ്ടാക്കുകയെന്നാണ് ട്രോൾ രൂപത്തിൽ മിഥുൻ ഫേസ്ബുക്കിൽ കുറിച്ചത്. 'സിനിമാക്കാരൻ ആയി തിരക്കായത് നന്നായി..! ബോറടിക്കുന്ന, ഇഷ്ടം പോലെ ഫ്രീ ടൈം കിട്ടുന്ന, വേറെ വല്ല ജോലിയുമാണ് കിട്ടിയിരുന്നതെങ്കിൽ.. സിവനേ..!! (സുരാജേട്ടൻ JPG ) ജീത്തു ജോസഫ്.. ഇഷ്ടം', എന്നായിരുന്നു മിഥുന്റെ ട്രോൾ.  

സിനിമാക്കാരൻ ആയി തിരക്കായത് നന്നായി..! ബോറടിക്കുന്ന, ഇഷ്ടം പോലെ ഫ്രീ ടൈം കിട്ടുന്ന, വേറെ വല്ല ജോലിയുമാണ് കിട്ടിയിരുന്നതെങ്കിൽ.. സിവനേ..!! (സുരാജേട്ടൻ JPG ) 😂😂ജീത്തു ജോസഫ്.. ഇഷ്ടം ❤️❤️❤️❤️

Posted by Midhun Manuel Thomas on Friday, 19 February 2021

വ്യാഴാഴ്ച രാത്രിയോടെയാണ് ആമസോൺ പ്രൈമിൽ ചിത്രം റിലീസ് ചെയ്തത്. മണിക്കൂറികൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ആദ്യഭാ​ഗത്തിന്റെ തനിമ ഒട്ടും ചോരാതെ തന്നെ മികച്ച രീതിയിലാണ് രണ്ടാം ഭാ​ഗവും ചെയ്തിരിക്കുന്നതെന്നാണ് ആരാധകർ അഭിപ്രായപ്പെട്ടത്. പിന്നാലെ അണിയറ പ്രവർത്തകരെ അഭിനന്ദിച്ചു കൊണ്ട് സമൂഹമാധ്യമങ്ങളിൽ ട്രോളുകളും നിറയുകയായിരുന്നു. 

‘ഇയാള്‍ സംവിധായകന്‍ അല്ലായിരുന്നെങ്കില്‍ ലോകം അറിയുന്ന ഒരു വലിയ ക്രിമിനല്‍ ആയേനെ,’ 'ജീത്തു ജോസഫ് ഇനി ക്രൈം ചെയ്‌താൽ കേരള പൊലീസ് അത് കണ്ടു പിടിക്കാൻ കുറെ ബുദ്ധിമുട്ടും ഇത്രയും ട്വിസ്റ്റൊക്കെ എങ്ങനെയാണ് ചിന്തിക്കുന്നത്', ഇപ്രകാരമായിരുന്നു ജീത്തുവിനെക്കുറിച്ചുള്ള ട്രോളർമാരുടെ ഭാവനകൾ.

Follow Us:
Download App:
  • android
  • ios