മുംബൈ: പ്രായം ഒന്നിനും ഒരു പരിധിയും നിശ്ചയിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന കുറേ മനുഷ്യര്‍ നമുക്കിടയിലുണ്ട്. ഇഷ്ടമുള്ളതെല്ലാം ചെയ്ത് കാണിച്ച് അത്ഭുതപ്പെടുത്തുന്നവര്‍. തന്‍റെ 54ാം വയസ്സില്‍ ഡ്രൈവിംഗ് പഠിച്ച് വീണ്ടും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് നടനും മോഡലുമായ മിലിന്ത് സോമന്‍. പഠനത്തിന് പ്രായമില്ലല്ലോ !

വര്‍ക്ക് ഔട്ടുകൊണ്ട് എപ്പോഴും സ്ട്രോംഗ് ആയിരിക്കുന്ന തന്‍റെ വീഡിയോകള്‍ അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. ഇത്തവണ വാഹനമോടിക്കുന്ന ഒരു വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. 

അദ്ദേഹം ഓടുന്നതും ചാടുന്നതും മലകയറുന്നതുമെല്ലാം നമ്മള്‍ കണ്ടിട്ടുണ്ട്. ഇതിലേക്കാണ് പുതിയ നേട്ടമായ ഡ്രൈവിംഗ് അദ്ദേഹം ചേര്‍ത്തുവച്ചിരിക്കുന്നത്. അദ്ദേഹം വാഹനമോടിച്ചുകൊണ്ടിരിക്കെ ഭാര്യ ഒപ്പമിരുന്ന് ചിത്രീകരിച്ച വീഡിയോ മിലിന്ത് തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്‍റെ ഫോളോവേഴ്സ് ആശംസകളുമായെത്തി. 'നിങ്ങള്‍ എനിക്കും അത് പരീക്ഷിക്കാനുള്ള ധൈര്യം നല്‍കിയിരിക്കുന്നു' എന്ന് കമന്‍റ് നല്‍കിയിരിക്കുന്നു.