ലൈറ്റ് ബോയ് മുതൽ മെഗാസ്റ്റാർ വരെ കോൺക്ലേവിൽ പങ്കെടുക്കും. മൂന്ന് മാസത്തിനുള്ളിൽ കോൺക്ലേവ് നടത്തും. ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് ബൃഹത്തായ ഒന്നാണ്. നിർദേശങ്ങൾ പെട്ടെന്ന് നടപ്പാക്കാൻ കഴിയില്ല. കമ്മീഷൻ റിപ്പോർട്ടിൽ വിശദമായ ചർച്ച ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ചലച്ചിത്ര നയം രൂപീകരിക്കാനായുള്ള കരട് കമ്മിറ്റിയിൽ എല്ലാവരെയും ഉൾപ്പെടുത്താൻ കഴിയില്ലെന്ന് മന്ത്രി സജി ചെറിയാൻ. കമ്മിറ്റി സിനിമയിലെ എല്ലാവരുമായും ചർച്ച ചെയ്യും. അന്തിമ തീരുമാനം മെഗാ കോൺക്ലേവിന് ശേഷമായിരിക്കും. ലൈറ്റ് ബോയ് മുതൽ മെഗാസ്റ്റാർ വരെ കോൺക്ലേവിൽ പങ്കെടുക്കും. മൂന്ന് മാസത്തിനുള്ളിൽ കോൺക്ലേവ് നടത്തുമെന്നും മന്ത്രി പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് ബൃഹത്തായ ഒന്നാണ്. നിർദേശങ്ങൾ പെട്ടെന്ന് നടപ്പാക്കാൻ കഴിയില്ല. കമ്മീഷൻ റിപ്പോർട്ടിൽ വിശദമായ ചർച്ച ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.
സിനിമാ നയം രൂപീകരിക്കാനായി സർക്കാർ നിയോഗിച്ച കമ്മിറ്റിയാണ് വിവാദത്തിലായത്. ചർച്ച നടത്താതെ കമ്മിറ്റി ഉണ്ടാക്കിയതിൽ ഡബ്ല്യുസിസിക്ക് പിന്നാലെ ഫിലിം ചേംബറും പരസ്യമായി വിമർശനവുമായി രംഗത്ത് വന്നു. തന്നോട് ആലോചിക്കാതെയാണ് കമ്മിറ്റി അംഗമാക്കിയതെന്നും ഇത് ശരിയല്ലെന്നും സംവിധായകൻ രാജീവ് രവി പറഞ്ഞു. ഹേമ കമ്മിറ്റി ശുപാർശ കൂടി പഠിക്കാൻ പുതിയ കമ്മിറ്റിയെ ചുമതലപ്പെടുത്തിയതിലുമുണ്ട് അമർഷം.
കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ അധ്യക്ഷനായാണ് സിനിമാ നയത്തിൻറെ കരട് തയ്യാറാക്കാനായി കഴിഞ്ഞദിവസം കമ്മിറ്റി ഉണ്ടാക്കിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശ കൂടി പരിഗണിച്ച് 2 മാസത്തിനുള്ളിൽ നയം തയ്യാറാക്കുമെന്നാണ് പ്രഖ്യാപനം. പക്ഷെ ആദ്യം ശക്തമായി എതിർത്തത് ഡബ്ള്യുസിസി. മഞ്ജുവാര്യരും പത്മപ്രിയയും രാജീവ് രവിയും ബി ഉണ്ണിക്കൃഷ്ണൻ, മുകേഷ് എംഎൽഎ അടക്കം അംഗങ്ങൾ എട്ടുപേരാണ്. പത്മപ്രിയയോട് പോലും ആലോചിക്കാതെയാണ് പേര് ചേർത്തതെന്നാണ് ഡബ്ള്യുസിസി പരാതി. തന്നോട് ചർച്ച ചെയ്യാതെയാണ് അംഗമാക്കിയതെന്ന് രാജീവ് രവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എതിർപ്പ് സർക്കാറിനെ അറിയിക്കാനാണ് നീക്കം. സിനിമാ സംഘടനകളെ പൂർണ്ണമായും അവഗണിച്ചതിൽ ചേംബറിനുമുള്ളത് എതിർപ്പാണ്.
ഞങ്ങൾ ഇന്ത്യൻ ഫിലിം ആക്ടേഴ്സ്, നിരോധിച്ചാലും കയറി അഭിനയിക്കും; 'ഫെഫ്‍സി'യ്ക്ക് എതിരെ റിയാസ് ഖാൻ
കൊട്ടിഘോഷിച്ച് നൽകിയ ഹേമക്കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള സർക്കാറിൻറെ മെല്ലെപ്പോക്കിൽ ഡബ്ള്യൂസിസിക്ക് കടുത്ത അതൃപ്തിയാണുള്ളത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിക്കാൻ സർക്കാർ വീണ്ടുമൊരു ഉദ്യോഗസ്ഥ തല സമിതി വെച്ചിരുന്നു. അതിനും പിന്നാലെയാണ് നയരൂപീകരണസമിതിയും റിപ്പോർട്ടിന്മേൽ വീണ്ടും ചർച്ച നടത്തുന്നത്. സംഘടനകൾ സർക്കാറിന്റെ ആത്മാർത്ഥതയാണ് പലരീതിയിൽ ചോദ്യം ചെയ്യുന്നത്. അതേ സമയം, സിനിമാ മേഖലയിലെ എല്ലാവരുമായി വിശദമായ ചർച്ച നടത്തുമെന്നാണ് കെഎസ്എഫ്എഡ് സി വിശദീകരണം.
