Asianet News MalayalamAsianet News Malayalam

Minnal Murali : 'മാറളിയാ', 'ജെയ്‍സണ്‍' 'പോത്തൻ അളിയനെ' തള്ളിമാറ്റുന്നതിന്റെ ഷൂട്ടിംഗ് വീഡിയോ പുറത്തുവിട്ടു

'മിന്നല്‍ മുരളി' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വീഡിയോ പുറത്ത്.

Minnal Murali shooting video out
Author
Kochi, First Published Jan 5, 2022, 9:55 PM IST

അടുത്തകാലത്ത് പ്രദര്‍ശനത്തിനെത്തിയ മലയാള ചിത്രങ്ങളില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത് 'മിന്നല്‍ മുരളി'യാണ് (Minnal Murali). നാട്ടിൻപുറത്തെ ചെറുപ്പക്കാരനായ 'ജെയ്‍സണ്‍' ഒരു സൂപ്പര്‍ഹീറോ ആകുന്നതാണ് മിന്നല്‍ മുരളിയുടെ പ്രമേയം. നാട്ടുകാരുടെ രക്ഷകനായി മാറുകയാണ് ഒരു ഘട്ടത്തില്‍ 'മിന്നല്‍ മുരളി'. ടൊവിനൊ തോമസിന്റെയും (Tovino) അജുവിന്റെയും (Aju) ഒരു രംഗത്തിന്റെ മേയ്‍ക്കിംഗ് വീഡിയോ ആണ് ഇപോള്‍ ചര്‍ച്ചയാകുന്നത്. 

'ജെയ്‍സണാ'ണ് 'മിന്നല്‍ മുരളി'യെന്ന് ആദ്യം സംശയിക്കുന്ന ഒരാള്‍ അളിയൻ കഥാപാത്രമായ 'സിബി പോത്തനാ'ണ്. 'സിബി പോത്തൻ' ആയി അഭിനയിച്ചത് അജു വര്‍ഗീസും. 'മാറളിയാ'യെന്ന് 'ജെയ്‍സണ്‍' പറഞ്ഞത് കേട്ടതിന്റെ ഓര്‍മയിലാണ് സംശയിക്കുന്നത്. അങ്ങനെയുള്ള സംശയം ഉറപ്പുവരുത്തുന്ന ഒരു രംഗം ഷൂട്ട് ചെയ്യാൻ ശ്രമിച്ചതിന്റെ മെയ്‍ക്കിംഗ് വീഡിയോ ആണ് അജു വര്‍ഗീസ് പുറത്തുവിട്ടിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aju Varghese (@ajuvarghese)

'മിന്നല്‍ മുരളി' എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് സോഫിയ പോളാണ്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‍സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിച്ചത്. സമീര്‍ താഹിര്‍ ആണ്  ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആക്ഷന്‍ ഡയറക്ടര്‍ വ്ളാദ് റിംബര്‍ഗ് ആണ്.

നെറ്റ്ഫ്ളിക്സിന്‍റെ ക്രിസ്‍മസ് റിലീസായിട്ടാണ് ടൊവിനൊ തോമസ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.  ബേസില്‍ ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ചിത്രസംയോജനം ലിവിങ്സ്റ്റണ്‍ മാത്യു. ടൊവിനൊ നായകനാകുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാം. കലാസംവിധാനം മനു ജഗത്ത്, അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരുടേതാണ് തിരക്കഥ.

Follow Us:
Download App:
  • android
  • ios