Asianet News MalayalamAsianet News Malayalam

ആ ക്ലൈമാക്സിനു വേണ്ട ശബ്‍ദം പകര്‍ത്തിയത് ഇങ്ങനെ; 'മിന്നല്‍ മുരളി' സൗണ്ട് റെക്കോര്‍ഡിംഗ്: വീഡിയോ

നെറ്റ്ഫ്ലിക്സിന്‍റെ ഗ്ലോബല്‍ ട്രെന്‍ഡിംഗ് ലിസ്റ്റിലാണ് ഇപ്പോള്‍ ചിത്രം

minnal murali sound recording fro climax basil joseph tovino thomas netflix
Author
Thiruvananthapuram, First Published Jan 9, 2022, 3:47 PM IST

സൂപ്പര്‍ഹീറോ ഴോണറിനോട് നീതി പുലര്‍ത്തുമ്പോള്‍ത്തന്നെ സാങ്കേതിക മേഖലകളിലെല്ലാം മികവ് കാട്ടിയ ചിത്രം കൂടിയായിരുന്നു 'മിന്നല്‍ മുരളി' (Minnal Murali). സമീര്‍ താഹിറിന്‍റെ ഛായാഗ്രഹണത്തിനൊപ്പം ചിത്രത്തിന്‍റെ നിലവാരമുയര്‍ത്തിയ ഘടകമായിരുന്നു സൗണ്ട് ഡിസൈന്‍. നിക്സണ്‍ ജോര്‍ജ് ആണ് ചിത്രത്തിന്‍റെ സൗണ്ട് ഡിസൈനിംഗ് നിര്‍വ്വഹിച്ചത്. ഇപ്പോഴിതാ വലിയ ആള്‍ക്കൂട്ടം കടന്നുവരുന്ന ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗത്തിനുവേണ്ടി നിക്സണ്‍ ശബ്‍ദങ്ങള്‍ പകര്‍ത്തുന്നതിന്‍റെ ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ചിത്രത്തിന്‍റെ പശ്ചാത്തലമായ 'കുറുക്കന്‍മൂല'യിലെ പള്ളിപ്പെരുന്നാളിന്‍റെ പശ്ചാത്തലത്തിലാണ് ക്ലൈമാക്സ് രംഗങ്ങള്‍. ഇതിനായി നിരവധി ആളുകളെ സംഘടിപ്പിച്ചായിരുന്നു ക്ലൈമാക്സ് രംഗങ്ങള്‍ക്കുവേണ്ട ശബ്ദങ്ങള്‍ നിക്സണ്‍ ആലേഖനം ചെയ്‍തെടുത്തത്. പല ഭാഷക്കാരായ ആളുകളോട് അവരവരുടെ ഭാഷയില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്ന സഹായികളെയും വീഡിയോയില്‍ കാണാം. 

അതേസമയം ഒരു മലയാളം ഒടിടി റിലീസിന് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ പ്രതികരണമാണ് മിന്നല്‍ മുരളിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. നെറ്റ്ഫ്ലിക്സിന്‍റെ ഗ്ലോബല്‍ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തായിരുന്നു കഴിഞ്ഞ ആഴ്ചയില്‍ ചിത്രം. ഒപ്പം ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ 30 രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റിലും ചിത്രമുണ്ട്. ലോകത്ത് ഏറ്റവും ആരാധകരുള്ള ചലച്ചിത്ര വിഭാഗമാണ് സൂപ്പര്‍ഹീറോ ചിത്രങ്ങള്‍. വരും വാരങ്ങളിലും മിന്നല്‍ മുരളി നെറ്റ്ഫ്ലിക്സിന് നേട്ടമുണ്ടാക്കി കൊടുക്കുമെന്നാണ് കരുതപ്പെടുന്നത്. 

Follow Us:
Download App:
  • android
  • ios