Asianet News MalayalamAsianet News Malayalam

മിഷൻ- സിയുടെ ഹിന്ദി ഡബിംഗ് റൈറ്റ്സ് റെക്കോര്‍ഡ് തുകയ്‍ക്ക് വിറ്റു

വിനോദ് ഗുരുവായൂര്‍ ആണ് മിഷൻ- സി സംവിധാനം ചെയ്യുന്നത്.

Mission C hindi dubing
Author
Kochi, First Published Jun 29, 2021, 9:10 AM IST

വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് മിഷൻ- സി. ശരത് അപ്പാനിയാണ് ചിത്രത്തിലെ നായകൻ. ചിത്രത്തിന്റെ ട്രെയിലറടക്കം നേരത്തെ താരങ്ങള്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സിനിമയുടെ ഹിന്ദി ഡബിംഗിനെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.

മിഷൻ സിയുടെ ഹിന്ദി ഡബിംഗിന്റെ ആവേശത്തിലാണ് താൻ എന്ന് ശരത് അപ്പാനി പറയുന്നു. ഹിന്ദി ഡബിംഗ് റൈറ്റ്‍സ് റെക്കോര്‍ഡ് വിലക്കാണ് വിറ്റുപോയത് എന്നും ശരത് അപ്പാനി പങ്കുവെച്ച ഫോട്ടോയില്‍ പറയുന്നു. വിനോദ് ഗുരുവായൂര്‍ തന്നെയാണ് സിനിമയുടെ തിരക്കഥ എഴുതുന്നതും. കൈലാഷും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നു.

സുശാന്ത് ശ്രീനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

മേജര്‍ രവിയടക്കം ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

Follow Us:
Download App:
  • android
  • ios