മോഹൻലാലിന്റെ ത്രസിപ്പിക്കുന്ന പ്രകടനമാണ് വാലിബൻ സിനിമയില്‍ എന്നും മിഥുൻ രമേശ്.
മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിനെത്തിയ പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ആദ്യമായി മോഹൻലാല്‍ നായകനാകുന്നു എന്നതിനാല്‍ വലിയ പ്രതീക്ഷകളായിരുന്നു മലൈക്കോട്ടൈ വാലിബനില്‍. സമ്മിശ്ര പ്രതികരണമാണ് വാലിബന് ലഭിക്കുന്നത്. മലൈക്കോട്ടൈ വാലിബൻ കണ്ട് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ മിഥുൻ രമേശ്.
ദൃശ്യങ്ങളാല്‍ ഞെട്ടിക്കുന്ന മാസ്റ്റര്‍പീസ് എന്ന് പറയുമ്പോഴും മോഹൻലാല്‍ നായകനായി എത്തിയ മലൈക്കോട്ടൈ വാലിബനില്‍ അനുഭവപ്പെട്ട പോരായ്‍മകളും മിഥുൻ രമേശ് ചൂണ്ടിക്കാട്ടുന്നു. കുറച്ച് വേഗതയാകാമായിരുന്നുവെന്നാണ് മിഥുന്റെ അഭിപ്രായാം. നാടോടിക്കഥകള്‍ അല്ലെങ്കില്‍ ഒരു അമര്‍ചിത്ര കഥ തോന്നിപ്പിക്കുന്നു. അതിനാല്‍ മലൈക്കോട്ടൈ വാലിബന്റെ കഥ പറച്ചിലും അങ്ങനെയാണ് എന്നും സമര്‍ഥിക്കുന്ന നടൻ മിഥുൻ രമേശ് അതിനാലാണ് പ്രകടനത്തിലും ദൃശ്യങ്ങളിലും നാടകീയ ഉണ്ടാകുന്നതെന്നും സ്വാഭാവികത പ്രതീക്ഷിക്കാനാകില്ല എന്നും അഭിപ്രായപ്പെടുന്നു.
ഇന്നത്തെ ഒരു കാലഘട്ടത്തില്‍ സിനിമയ്‍ക്കായി തിയറ്ററില്‍ ഇരിക്കുന്ന പ്രേക്ഷകന് ഒരു മിനിട്ട് ബോറടിച്ചാല്‍ പോലും പ്രശ്‍നമാണ് എന്ന് മലൈക്കോട്ടൈ വാലിബനെ വിശകലനം ചെയ്‍ത് മിഥുൻ രമേശ് അഭിപ്രായപ്പെടുന്നു. അവന്റെ കയ്യില്‍ മറ്റൊരു സ്‍ക്രീനുണ്ട്. മൊബൈല്‍. അവനെ അതിലേക്ക് തിരിയാൻ അവസരമുണ്ടാക്കാതെ സിനിമ അവതരിപ്പിക്കുക എന്നത് ഒരു വലിയ വെല്ലുവിളിയാണ് എന്നും നടൻ മിഥുൻ രമേശ് വ്യക്തമാക്കുന്നു.
നിങ്ങള്‍ക്ക് മതിപ്പുളവാക്കാൻ ആഗ്രഹമില്ലെങ്കിലും അക്കാര്യത്തില്‍ എന്തായാലും മെച്ചപ്പെടേണ്ടതുണ്ട്. എന്നാല്‍ ക്ഷമയോടെ കണ്ടിരിക്കാൻ തയ്യാറായില്‍ സിനിമയില്‍ ആസ്വദിക്കാൻ ഒരുപാടുണ്ട് എന്നും മിഥുൻ രമേശ് അഭിപ്രായപ്പെടുന്നു. സംഗീതവും ലാലേട്ടന്റെ ത്രസിപ്പിക്കുന്ന പ്രകടനവും അവസാനഭാഗവും ആകര്‍ഷിക്കുന്നതാണ്. നിങ്ങള്‍ ക്ഷമ കാട്ടിയാല്‍ മനോഹരമായ തിയറ്റര്‍ അനുഭവമാണ് മലൈക്കോട്ടൈ വാലിബൻ എന്നും മിഥുൻ രമേശ് അഭിപ്രായപ്പെടുന്നു.
