ജിത്തു മാധവൻ സംവിധാനം ചെയ്ത സൂര്യ ചിത്രം 'സീൻ' മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്നു.
സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത തമിഴ് ചിത്രം സീൻ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂര്യയുടെയും നസ്രിയയുടെയും നെസ്ലന്റെയും മികച്ച പ്രകടനമാണ് ചിത്രത്തിൻറെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണ് പ്രേക്ഷക പ്രതികരണം. ബോക്സ് ഓഫീസ് ഇക്കാലക്ഷനിലും ചിത്രം മികച്ച മുന്നേറ്റമാണ് സൃഷ്ടിക്കുന്നത്. രണ്ട് ദിവസം കൊണ്ട് ആഗോള കളക്ഷനായി 101 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
മാസ് ആക്ഷനും നർമവും ത്രില്ലിംഗ് മുഹൂർത്തങ്ങളും കോർത്തിണക്കിയ ട്രെയ്ലർ ചിത്രത്തെ ഒരു കംപ്ലീറ്റ് എന്റർടെയ്നറാണ് ചിത്രം. കേരളത്തിൽ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം റിലീസിനെത്തിച്ചിരിക്കുന്നത്. ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റർടൈൻമെന്റിന്റെയും ബാനറിൽ ജ്യോതികയും സൂര്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജയശ്രീ ദാമോദരനാണ് സഹനിർമ്മാതാവ്.
ഡിഎസ്പി ഇമ്പരാജ് എന്ന പൊലീസ് ഓഫീസറായി സൂര്യ എത്തുന്ന ചിത്രത്തിൽ, താരത്തിന്റെ സ്റ്റൈലിഷും ദൃഢവുമായ മാസ് പരിവശത്തഗിലാണ് സൂര്യയെത്തുന്നത് മികച്ച ദൃശ്യങ്ങളും സുഷിൻ ശ്യാമിന്റെ ശ്രദ്ധേയമായ പശ്ചാത്തലസംഗീതവും ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്.
സൂര്യയ്ക്കും നസ്ലനും നസ്രിയ നസീമിനുമൊപ്പം ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണ് ‘സീൻ’. ഈ ചിത്രങ്ങളിലൂടെ മലയാളത്തിൽ ശ്രദ്ധ നേടിയ ജിത്തു മാധവൻ-സുഷിൻ ശ്യാം കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്നതും സിനിമയുടെ പ്രധാന പ്രത്യേകതയാണ്.














