അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന കിംഗ് ഫിഷ് എന്ന സിനിമയെ പ്രകീര്‍ത്തിച്ച് മോഹന്‍ലാല്‍. അനൂപ് മേനോനും രഞ്ജിത്തും പ്രധാന വേഷത്തിലെത്തുന്ന ചിത്രം അതിമനോഹരവും വ്യത്യസ്ഥവുമാണെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. നിരഞ്ജന അനൂപ്, ദുർഗ കൃഷ്ണ, ദിവ്യാ പിള്ള, നന്ദു, ഇർഷാദ് അലി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം രതീഷ് വേഗ നിർവഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ ക്യാമറ ഒരുക്കിയിരിക്കുന്നത് മഹാദേവൻ തമ്പിയാണ്. 

മോഹന്‍ലാലിന്റെ വാക്കുകള്‍

ഇന്നലെ ഒരു പ്രൈവറ്റ് സ്‌ക്രീനിംഗില്‍ അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത 'കിംഗ് ഫിഷ്' എന്ന സിനിമ കണ്ടു. അതിമനോഹരവും വ്യത്യസ്ഥവുമായ സിനിമ. ഈ സിനിമ സഞ്ചരിയ്ക്കുന്ന വഴികള്‍ അസാധാരണവും പ്രകാശം നിറഞ്ഞതുമാണ്. കാലങ്ങളോളം ഇത്തരം സിനിമകള്‍ ഉണ്ടാവട്ടെ. ഇത്തരം ചിത്രങ്ങളുടെ ഭാഗമാവാന്‍ എല്ലാ കലാകാരന്മാര്‍ക്കും സാധിയ്ക്കട്ടെ. അനൂപിനും ടീമിനും വിജയാശംസകള്‍.