മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മോഹൻലാല്‍- ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം. ഒരു ഫാമിലി ത്രില്ലര്‍ ചിത്രമായിരുന്നു ദൃശ്യം. ദൃശ്യത്തിന് ശേഷം ജീത്തു ജോസഫിന് അത്രത്തോളം വിജയം സ്വന്തമാക്കാനായില്ല. ദൃശ്യം പോലൊരു സിനിമ എന്ന് എന്നായിരുന്നു ജീത്തു ജോസഫിനോട് ആരാധകര്‍ ചോദിച്ചിരുന്നത്. എന്തായാലും മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.

നവംബറിലായിരിക്കും ചിത്രീകരണം ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ട്. ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇത്. 100 ദിവസത്തെ ചിത്രീകരണം വേണ്ടിവരും. ഒരു മാസ് ആക്ഷൻ ത്രില്ലറായിരിക്കും സിനിമയെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. എന്തായാലും മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സിനിമ ഒരുക്കുമ്പോള്‍ ആരാധകരും ആവേശത്തിലായിരിക്കും.