ഇന്ത്യയില്‍ തിരിച്ചെത്തിയ, വിംഗ് കമാന്റര്‍ അഭിനന്ദനെ സ്വാഗതം ചെയ്‍ത് മോഹൻലാല്‍. അഭിനന്ദന്റെ ധൈര്യത്തിന് സല്യൂട്ട് എന്നും മോഹൻലാല്‍ പറയുന്നു. സാമൂഹ്യമാധ്യമത്തിലൂടെയാണ് മോഹൻലാലിന്റെ പ്രതികരണം.
ഇന്ത്യയില്‍ തിരിച്ചെത്തിയ, വിംഗ് കമാന്റര്‍ അഭിനന്ദനെ സ്വാഗതം ചെയ്‍ത് മോഹൻലാല്‍. അഭിനന്ദന്റെ ധൈര്യത്തിന് സല്യൂട്ട് എന്നും മോഹൻലാല്‍ പറയുന്നു. സാമൂഹ്യമാധ്യമത്തിലൂടെയാണ് മോഹൻലാലിന്റെ പ്രതികരണം.
സ്വന്തം നാട്ടിലേക്ക് സ്വാഗതം.. ധീരതയ്‍ക്കും ശൌര്യത്തിനും സല്യൂട്ട്.. ജെയ് ഹിന്ദ്- മോഹൻലാല്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു. അഭിനന്ദിന് സ്വാഗതം, ജയ് ഹിന്ദ് എന്ന് പൃഥ്വിരാജും കുറിച്ചു.
ഇന്ന് രാത്രിയോടെയാണ് അഭിനന്ദനെ പാക്കിസ്ഥാൻ ഇന്ത്യക്ക് കൈമാറിയത്. വാഗ അതിര്‍ത്തിയിലൂടെ ഇന്ത്യൻ മണ്ണില്‍ തിരിച്ചെത്തിയ അഭിനന്ദനെ ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് സ്വീകരിച്ചത്. പിന്നീട് ഉന്നത വ്യോമസേനാ ഉദ്യോഗസ്ഥരും അഭിനന്ദനെ കണ്ടു. രാജ്യമൊട്ടാകെ അഭിനന്ദന് സ്വാഗതമോതി രംഗത്ത് എത്തിയിരിക്കുകയാണ്.