ഇക്കുറിയും മോഹൻലാല്‍ ദീപാവലിക്ക് ബോളിവുഡ് താരം സഞ്‍ജയ് ദത്തിന്റെ വീട്ടിലെത്തി. 

മോഹൻലാലും (Mohanlal) ബോളിവുഡ് താരം സഞ്‍ജയ് ദത്തും (Sanjay Dutt) അടുത്ത സുഹൃത്തുക്കളാണ്. കഴിഞ്ഞ വര്‍ഷം മോഹൻലാലും സഞ്‍ജയ് ദത്തും ഒന്നിച്ചായിരുന്നു ദീപാവലി (Diwali) ആഘോഷിച്ചത്. ഇരുവരുടെയും ദീപാവലി ആഘോഷത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇത്തവണയും മോഹൻലാലും സഞ്‍ജയ് ദത്തും ഒന്നിച്ച് ദീപാവലി ആഘോഷിച്ചതിന്റെ ഫോട്ടോകള്‍ പുറത്തുവന്നിരിക്കുകയാണ്.

മോഹൻലാലിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ സമീര്‍ ഹംസയാണ് ഫോട്ടോകള്‍ എടുത്തിരിക്കുന്നത്. സഞ്‍ജയ് ദത്തും ഭാര്യ മാന്യതാ ദത്തും മോഹൻലാലും ഭാര്യ സുചിത്രയും ഉള്ള ഫോട്ടോ സമീര്‍ ഹംസ പങ്കുവച്ചു. ഇരുതാരങ്ങളും ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോയ്‍ക്ക് ആശംസകളുമായി എത്തുകയാണ് എല്ലാവരും. ദുബായ്‍യില്‍ നടൻ സഞ്‍ജയ് ദത്തിന്റെ വീട്ടിലാണ് ദീപാവലി ആഘോഷത്തിനായി മോഹൻലാല്‍ എത്തിയത്. ഗോള്‍ഡണ്‍ വിസ ഏറ്റുവാങ്ങാൻ പ്രണവ് മോഹൻലാലും ദുബായ്‍യില്‍ എത്തിയിരുന്നു. ക്യാൻസര്‍ രോഗത്തെ അതിജീവിച്ച സഞ്‍ജയ് ദത്ത് വീണ്ടും അഭിനയതിരക്കുകളിലാണ്.

View post on Instagram

ഭുജ്: ദ പ്രൈഡ് ഓഫ് ഇന്ത്യയാണ് സഞ്‍ജയ് ദത്ത് അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.

മോഹൻലാല്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയ ചിത്രങ്ങള്‍ ബ്രോ ഡാഡി, എലോണ്‍, 12ത് മാൻ എന്നിവയാണ്.