മോഹൻലാല്‍ നായകനാകുന്ന ഇട്ടിമാണി: മേയ്‍ഡ് ഇൻ ചൈന എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്. ചിത്രത്തില്‍ മോഹൻലാല്‍ കണ്ണിറുക്കി ചിരിക്കുന്ന രംഗത്തിന്റെ ഫോട്ടോ വൈറലായിരുന്നു. ജിബിയും ജോജുവും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ മോഹൻലാലിന്റെ ഫോട്ടോയുമായി ചേര്‍ത്ത് കുഞ്ചാക്കോ ബോബനും ഒരു ഫോട്ടോ ഷെയര്‍ ചെയ്‍തതാണ് പുതിയ വാര്‍ത്ത. ഫണ്ണി ബോയ്‍സ് എന്ന അടിക്കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബൻ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

തൃശൂര്‍ക്കാരനായിട്ടാണ് മോഹൻലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. തൃശൂര്‍ ഭാഷയിലാണ് മോഹൻലാല്‍ സംസാരിക്കുകയും ചെയ്യുന്നത്. തൃശൂര്‍ ചാലക്കുടിയിലാണ് ചിത്രീകരണം നടക്കുന്നത്.