ടീസറിലെ ഡയലോ​ഗും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ലയാള സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന് ഒരു സിനിമയ്ക്ക് വേണ്ടിയാണ്. 'മലൈക്കോട്ടൈ വാലിബൻ'. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ നടൻ മോഹൻലാൽ എങ്ങനെ ഉണ്ടാകും എന്നറിയാനുള്ള ആകാംക്ഷയാണ് അതിന് കാരണം. സമീപകാലത്തായി വരുന്ന വാലിബൻ അപ്ഡേറ്റുകൾക്ക് ലഭിക്കുന്ന സ്വീകാര്യത തന്നെ അതിന് തെളിവാണ്. ഇപ്പോഴിതാ ചിത്രം റിലീസിന് ഒരുങ്ങുന്നതിനിടെ ഒരു ചലഞ്ചുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. 

'വാലിബൻ ചലഞ്ച്. നിങ്ങൾ സ്വീകരിക്കുമോ' എന്ന കുറിപ്പോടെയാണ് മോഹൻലാൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഡൗൾ കേബിൾ മെഷിനിൽ മോഹൻലാൽ വ്യായാമം ചെയ്യുന്ന രംഗം പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ കാണാം. ഒപ്പം വാലിബന്റെ ഫസ്റ്റ് ഗ്ലിംപ്സ് ഫോട്ടോയും മാറിമാറി വരുന്നുണ്ട്. ഒപ്പം ടീസറിലെ ഡയലോ​ഗും ഉൾക്കൊള്ളിച്ചിട്ടുണ്ട്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ തങ്ങൾ ചലഞ്ച് ഏറ്റെടുക്കാൻ തയ്യാറാണെന്ന് പറ‍ഞ്ഞ് നിരവധി പേരാണ് രം​ഗത്ത് എത്തുന്നത്. 

'വരുന്നത് ചില്ലറ മൊതലല്ല അണ്ണാ.., ഇത് എവിടെ ചെന്ന് നിൽക്കുമെന്ന് അറിയില്ല മോനേ, മമ്മൂട്ടി ഫാൻ ആണ് but ലുക്ക്‌ കണ്ടിട്ട് ഇനി താടി എടുക്കാം. പഴയ ലുക്കിലേയ്ക്ക് മടങ്ങിയെത്തിയെന്ന് തോന്നുന്നു, മലയാള സിനിമ മുന്നോട്ട് കൊണ്ട് പോകുന്ന 60 വയസിനു മുകളിൽ ഉള്ള നടൻമാർ ആണ്. യുവ തലമുറക്ക് ഒപ്പം പോയിട്ട് അടുത്ത് പോലും എത്താൻ സാധിക്കുന്നില്ല', എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

അതേസമയം, ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാലിബന്‍ ജനുവരി 25ന് തിയറ്ററുകളില്‍ എത്തും. വ്യാഴാഴ്ച രാവിലെ ആറരയ്ക്ക് ഫസ്റ്റ് ഷോ തുടങ്ങുമെന്നാണ് വിവരം. ഇതിനോടകം ഇതിനോടകം 125ലധികം ഫാന്‍സ് ഷോകള്‍ ചര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മോഹന്‍ലാലിന് ഒപ്പം സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആചാരി, സുചിത്ര തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. 

റിലീസാകുന്ന ആദ്യ വാരം തന്നെ 175 ൽ പരം സ്‌ക്രീനുകളിൽ ആണ് ഓവർസീസിൽ ചിത്രം പ്രദർശിപ്പിക്കുന്നത്. കേരളത്തിലും വിദേശ രാജ്യങ്ങളിലും മികച്ച പ്രൊമോഷൻ പരിപാടികളാണ് വരും നാളുകളിൽ വാലിബൻ ടീം സംഘടിപ്പിക്കുന്നത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

 ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്സ് സേവ്യറാണ്.പി ആർ ഓ പ്രതീഷ് ശേഖർ.

'സ്ത്രീധനം തെറ്റാണെങ്കിൽ ഡിവോഴ്‌സിന് ശേഷമുള്ള ജീവനാംശവും തെറ്റാണ്'; നടന്‍ ഷൈന്‍ ടോം ചാക്കോ