Asianet News MalayalamAsianet News Malayalam

5ഭാഷകൾ, 4000ൽപരം സ്ക്രീനുകൾ; ഇന്ത്യൻ സിനിമയിലെ വലിയ ആക്ഷൻ സ്വീക്വൻസ്, ​ഗംഭീരമാകും 'വൃഷഭ'

മലയാളം, തെലുഗ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും.

mohanlal movie vrushabha directed by nanda kishore second schedule, pan indian release full details inside nrn
Author
First Published Oct 13, 2023, 9:58 PM IST

മോഹൻലാലിന്റേതായി അണിയറയിൽ മികച്ച ഒരുപിടി ചിത്രങ്ങൾ ഒരുങ്ങുകയാണ്. ഇക്കൂട്ടത്തിലെ മോഹൻലാലിന്റെ പാൻ- ഇന്ത്യൻ ചിത്രമാണ് 'വൃഷഭ'. മോഹൻലാലിനൊപ്പം റോഷൻ മേക്ക പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നന്ദകിഷോര്‍ ആണ്. ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തെ കുറിച്ചും സംഘട്ടനത്തെ പറ്റിയും സംവിധായകൻ പറയുന്ന കാര്യങ്ങൾ ഏതൊരു മോഹൻലാൽ ആരാധകനെയും ആവേശം കൊള്ളിക്കുന്നവയാണ്. 

പുലിമുരുകൻ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന് ശേഷം മോഹൻലാലും പീറ്റർ ഹെയ്നും വീണ്ടും ഒന്നിക്കുന്നതാണ് 
വൃഷഭയുടെ ഹൈലൈറ്റ്. ചിത്രത്തിനായി ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ സീക്വൻസുകളിൽ ഒന്ന് ഇരുവരും നടത്തിയെടുക്കുകയും ചെയ്‌തുവെന്ന് നന്ദ കിഷോർ പറയുന്നു. 

"മൈസൂരിൽ സമാപിച്ച ഞങ്ങളുടെ ആദ്യ ഷെഡ്യൂളിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ നേടാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഞങ്ങളുടെ ടൈറ്റ് ഷൂട്ടിംഗ് ഷെഡ്യൂളിന്റെ ദൈനംദിന ലക്ഷ്യങ്ങൾ നേടിയെടുക്കാൻ രാവും പകലും കഠിനാധ്വാനം ചെയ്ത എന്റെ മുഴുവൻ പ്രൊഡക്ഷൻ ടീമിനും നന്ദി പറയുന്നു. പ്രധാന അഭിനേതാക്കളായ മോഹൻലാൽ സാർ, റോഷൻ, ഷാനയ, ശ്രീകാന്ത്, രാഗിണി  എന്നിവർ തിരക്കേറിയ സമയപരിധികൾ നിറവേറ്റാൻ രാപ്പകലില്ലാതെ പ്രയത്നിച്ചു. പുലിമുരുകനു ശേഷം മോഹൻലാൽ സാറും പീറ്റർ ഹെയ്നും വീണ്ടും ഒന്നിക്കുന്നതാണ് ഹൈലൈറ്റ്. വൃഷഭയ്ക്കായി ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ സീക്വൻസുകളിൽ ഒന്ന് ഇരുവരും നടത്തിയെടുക്കുകയും ചെയ്‌തു", എന്നാണ് നന്ദ കിഷോർ പറയുന്നത്. 

mohanlal movie vrushabha directed by nanda kishore second schedule, pan indian release full details inside nrn

അതേസമയം, വൃഷഭയുടെ രണ്ടാം ഷെഡ്യൂളിന് ഇന്ന് തുടക്കമായി കഴിഞ്ഞു. ഈ ഷെഡ്യുൾ ഇന്ന് മുംബൈയിൽ ആരംഭിച്ചു. ഒക്ടോബർ - നവംബർ മാസങ്ങളിലായി രണ്ടാം ഷെഡ്യുൾ പൂർത്തിയാക്കും. ദസറ നാളിൽ ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിടും. ഇമോഷൻസ് കൊണ്ടും വിഎഫ്എക്സ് കൊണ്ടും മികച്ച ദൃശ്യാനുഭവമാകും പ്രേക്ഷകർക്കായി വൃഷഭ സമ്മാനിക്കുന്നത്. മലയാളം, തെലുഗ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. 2024ൽ 4500ഓളം സ്ക്രീനുകളിൽ റിലീസിനെത്തും. 

മൈസൂരിൽ ആയിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യുൾ. 2023 ജൂലൈ 22ന് ആരംഭിച്ച ചിത്രത്തിന്റെ ഷെഡ്യൂളിൽ മോഹൻലാൽ, റോഷൻ മേക്ക, സഹ്‌റ എസ് ഖാൻ, ഷാനയ കപൂർ എന്നിവരുടെ ഡ്രമാറ്റിക്ക് രംഗങ്ങൾ ചിത്രീകരിച്ചിരുന്നു. ചിത്രം മികച്ച രീതിയിൽ തന്നെ എത്തണം എന്നുള്ളതുകൊണ്ട് കഠിനപ്രയത്നത്തിലാണ് അണിയറപ്രവർത്തകർ. 200 കോടിയാണ് ബജറ്റ്. 

ജനപ്രീതി, പണംവാരിപ്പടം; 'ടിക്രി' വില്ലേജിലെ പൊടി പാറും ഫൈറ്റുമായി ടീം 'കണ്ണൂർ സ്ക്വാഡ്'

ചിത്രത്തിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി നിക്ക് തുർലോ എത്തിയതിന് ശേഷം ആക്ഷൻ സംവിധായകനായി പീറ്റർ ഹെയ്ൻ കൂടി എത്തുന്നതോടെ ചിത്രം വലിയ സ്കെയിലിലേക്ക് നീങ്ങുകയാണ്. ബാഹുബലി, പുലിമുരുകൻ, ശിവാജി, ഗജിനി, എന്തിരൻ, പുഷ്‌പ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളിലെല്ലാം പീറ്റർ ഹെന്റെ സാന്നിധ്യം പ്രകടമായിരുന്നു. 

എ വി എസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ് മൂവീസിന്റെ ബാനറിൽ വിശാൽ ഗുർനാനി, ജൂറി പരേഖ് മെഹ്ത, ശ്യാം സുന്ദർ, ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്ത കപൂർ, ശോഭ കപൂർ, കണക്ട് മീഡിയയുടെ ബാനറിൽ വരുൺ മാതുർ എന്നിവർ ചിത്രം നിർമിക്കുന്നു. പി ആർ ഒ - ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Latest Videos
Follow Us:
Download App:
  • android
  • ios