ജനപ്രീതി, പണംവാരിപ്പടം; 'ടിക്രി' വില്ലേജിലെ പൊടി പാറും ഫൈറ്റുമായി ടീം 'കണ്ണൂർ സ്ക്വാഡ്'
കണ്ണൂര്‍ സ്ക്വാഡ് സക്സസ് ടീസർ.

സക്സസ് ടീസർ പുറത്തിറക്കി ടീം 'കണ്ണൂർ സ്ക്വാഡ്'. ചിത്രത്തിലെ പ്രധാന രംഗങ്ങളിൽ ഒന്നായ 'ടിക്രി' വില്ലേജിലെ മാസ് സംഘട്ടനങ്ങൾ കോർത്തിണക്കിയാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. സിനിമയ്ക്ക് എല്ലാ പിന്തുണയും നൽകി ഒപ്പം നിന്ന പ്രേക്ഷകർക്ക് നന്ദി അറിയിക്കുന്നുമുണ്ട് അണിയറ പ്രവര്‍ത്തകര്‍.
ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ സെപ്റ്റംബര്‍ 28ന് ആയിരുന്നു 'കണ്ണൂര്‍ സ്ക്വാഡ്' റിലീസ് ചെയ്തത്. വലിയ പ്രമോഷന്‍ പരിപാടികളോ ഹൈപ്പോ ഒന്നും തന്നെ ചിത്രത്തിന് ഉണ്ടായിരുന്നില്ല. ഒരുപക്ഷേ ചിത്രത്തിന്‍റെ വിജയത്തില്‍ ഫാന്‍സുകാര്‍ക്ക് തന്നെ പ്രതീക്ഷ ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ സംശയമാണ്. എന്നാല്‍ എല്ലാ മുന്‍വിധികളെയും കാറ്റില്‍ പറത്തി കൊണ്ടുള്ള തേരോട്ടം ആയിരുന്നു ആദ്യദിനം മുതല്‍ മമ്മൂട്ടി ചിത്രം കാഴ്ചവച്ചത്.
ജോര്‍ജ് മാര്‍ട്ടിന്‍ എന്ന കഥാപാത്രമായി മലയാളത്തിന്‍റെ മമ്മൂട്ടി നിറഞ്ഞാടിയപ്പോള്‍, അത് അദ്ദേഹത്തിന്‍റെ കരിയറില്‍ എടുത്തു കാട്ടാവുന്ന മറ്റൊരു പൊലീസ് വേഷമായി മാറി. മമ്മൂട്ടി കമ്പനിയുടെ നിര്‍മ്മാണത്തില്‍ വീണ്ടുമൊരു പുതുമുഖ സംവിധായകന്‍ മലയാളത്തിന് സ്വന്തമാകുകയും ചെയ്തു. റോബി വര്‍ഗീസ് രാജ് ആണ് സംവിധാനം. ഇദ്ദേഹത്തിന്‍റെ സഹോദരന്‍ റോണിയും മുഹമ്മദ് ഷാഫിയും ചേര്‍ന്നായിരുന്നു തിരക്കഥ. റോണി, അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ, വിജയരാഘവന്‍, മനോജ് കെ യു തുടങ്ങിയ മലയാള താരങ്ങളും ഉത്തരേന്ത്യന്‍ താരങ്ങളും ചിത്രത്തില്‍ അണിനിരന്നിരുന്നു.
'3333 നമ്പര്‍ കണ്ടാൽ ഞാൻ ഉണ്ടോന്ന് നോക്കണം'; ബാലയ്ക്ക് ഇനി പുതിയ സാരഥി
റിലീസ് ചെയ്ത് വെറും ഒന്‍പത് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിലും കണ്ണൂര്‍ സ്വക്വാഡ് ഇടം നേടി. ഇതുവരെയുള്ള കണക്ക് പ്രകാരം ആഗോളതലത്തില്‍ 70 കോടിയും ചിത്രം പിന്നിട്ടു കഴിഞ്ഞു. കേരളത്തില്‍ നിന്നുമാത്രം ഇതുവരെ 33.50 കോടിയാണ് ചിത്രം നേടിയതെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. അധികം വൈകാതെ തന്നെ മലയാള സിനിമയിലെ മറ്റൊരു 100 കോടി ചിത്രമാകും കണ്ണൂര്‍ സ്ക്വാഡ് എന്നാണ് വിലയിരുത്തലുകള്‍.