പുലിമുരുകൻ പോലെ ഹൈ ലെവൽ ആക്ഷൻ പടമാകും 'വൃഷഭ' എന്ന് ആരാധകര്‍. 

ജനികാന്ത് നായകനായി എത്തിയ ജയിലർ തിയറ്ററിൽ നിറഞ്ഞോടുമ്പോൾ, 'വൃഷഭ'യുടെ ഷൂട്ടിം​ഗ് തിരക്കിൽ മോഹൻലാൽ. ലൊക്കേഷനിൽ നിന്നുമുള്ള നടന്റെ വീഡിയോയും ഫോട്ടോകളും പുറത്തുവന്നു. താടിവച്ച്, മുടി നീട്ടി വളർത്തിയ ലുക്കിലാണ് മോഹൻലാലിനെ കാണാൻ സാധിക്കുക. 

ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയിന്റെ പിറന്നാൾ ആഘോഷത്തോട് അനുബന്ധിച്ചുള്ള ചിത്രങ്ങളും വീഡിയോയുമാണ് പുറത്തുവന്നത്. പീറ്റർ കേക്ക് മുറിക്കുന്നതും മോഹൻലാൽ മധുരം പങ്കിടുന്നതും വീഡിയോയിൽ കാണാം. പുലിമുരുകൻ പോലെ ഹൈ ലെവൽ ആക്ഷൻ പടമാകും 'വൃഷഭ' എന്നാണ് പോസ്റ്റുകൾക്ക് താഴെ വരുന്ന കമന്റുകൾ. 

Scroll to load tweet…
Scroll to load tweet…

ഓഗസ്റ്റ് 10നാണ് മലയാളികള്‍ ഉള്‍പ്പടെ ഉള്ളവര്‍ കാത്തിരുന്ന ജയിലര്‍ എന്ന തമിഴ് സിനിമ റിലീസ് ചെയ്തത്. ചിത്രത്തില്‍ മാത്യു എന്ന കാമിയോ റോളില്‍ എത്തിയ മോഹന്‍ലാല്‍ തിയറ്ററുകളെ പൂരപ്പറമ്പ് ആക്കിയിരുന്നു. ശിവരാജ് കുമാറും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തി കയ്യടി നേടിയിരുന്നു. നെല്‍സണ്‍ ദിലീപ് കുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. 

'കഥാപാത്രം മരിക്കുമെന്ന് കരുതി പടം ചെയ്‍തില്ലേൽ ഞാൻ വി‍ഡ്ഢിയാകും'; 'പോർ തൊഴിലി'നെ കുറിച്ച് സന്തോഷ് കീഴാറ്റൂർ

മോഹന്‍ലാലിന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രമാണ് 'വൃഷഭ'. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഏക്ത കപൂര്‍ സഹനിര്‍മ്മാതാവാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നന്ദകിഷോര്‍ ആണ്. 200 കോടിയാണ് ചിത്രത്തിന്‍റെ ആകെ ബജറ്റ്. തെലുങ്കിലും മലയാളത്തിലുമായി ഒരുക്കുന്ന ഈ ദ്വിഭാഷാ ചിത്രം തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും രാജ്യമൊട്ടാകെ റിലീസ് ചെയ്യും. മോഹന്‍ലാലിനൊപ്പം റോഷന്‍ മെക, ഷനയ കപൂര്‍, സഹ്‍റ ഖാന്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. എപിക് ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ വിഭാഗത്തില്‍പ്പെടുന്നതാണ് ചിത്രം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..