Asianet News MalayalamAsianet News Malayalam

Bro Daddy : 'ജോണ്‍ കാറ്റാടി'യെ ചാക്കിലാക്കാൻ 'ഈശോ', പൃഥ്വിരാജിന്റെ തകര്‍പ്പൻ വീഡിയോ പുറത്തുവിട്ടു

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി'യുടെ തകര്‍പ്പൻ പ്രമോ പുറത്തുവിട്ടു.

Mohanlal new film Bro Daddy promo out
Author
Kochi, First Published Jan 24, 2022, 6:27 PM IST

മോഹൻലാല്‍ നായകനാകുന്ന ചിത്രം 'ബ്രോ ഡാഡി'ക്കായി (Bro Daddy) ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. പൃഥ്വിരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യകത. മോഹൻലാലിനൊപ്പം പൃഥ്വിരാജ് ചിത്രത്തില്‍ മുഴുനീള വേഷത്തില്‍ അഭിനയിക്കുകയും ചെയ്യുന്നു. 'ബ്രോ ഡാഡി' ചിത്രത്തിന്റെ ചിരിപ്പിക്കുന്ന പുതിയൊരു പ്രമോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

'കാറ്റാടി സ്റ്റീല്‍സി'ന്റെ ഒരു പരസ്യത്തിന്റെ ഷൂട്ടിംഗിനെ കുറിച്ച് മോഹൻലാലിന്റെ കഥാപാത്രത്തോട് പൃഥ്വിരാജ് പറയുന്നതാണ് വീഡിയോയില്‍. 'ജോണ്‍ കാറ്റാടി'യും മകൻ 'ഈശോ കാറ്റാടി'യുമായാണ് മോഹൻലാലും പൃഥ്വിരാജും 'ബ്രോ ഡാഡി'യില്‍ അഭിനയിക്കുന്നത്. അഭിനന്ദൻ രാമാനുജനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.  ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് 'ബ്രോ ഡാഡി'യെന്ന് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞിരുന്നു. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. കോമഡിക്ക് പ്രധാന്യമുള്ളതാണ് ചിത്രമെന്ന് പുറത്തിറങ്ങിയ ട്രെയിലറിൽ നിന്ന് വ്യക്തമായിരുന്നു.

ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ വഴി ജനുവരി 26 ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, കല്യാണി പ്രിയദര്‍ശൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. മോഹൻലാലിന്റെ ജോഡിയായി മീന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ പൃഥ്വിരാജിന്റെ നായിക കല്യാണി പ്രിയദര്‍ശനാണ്. 'ബ്രോ ഡാഡി' ചിത്രത്തിന്റെ ഓഡിയോഗ്രാഫി എം ആര്‍ രാജകൃഷ്‍ണനാണ്.

Follow Us:
Download App:
  • android
  • ios