മോഹൻലാല്‍ വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍. 

അടുത്തകാലത്തായി വ്യായാമം ചെയ്യുന്നതിന്റെ ഫോട്ടോകള്‍ മോഹൻലാല്‍ (Mohanlal) പങ്കുവയ്‍ക്കാറുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ മോഹൻലാല്‍ അത്രത്തോളം പ്രാധാന്യം നല്‍കാറുമുണ്ട്. നടൻ മോഹൻലാലിന്റെ വർക്കൗട്ട് ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. മോഹൻലാല്‍ വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ ആണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

മോഹൻലാല്‍ വർക്കൗട്ട് ചെയ്യുന്നതിന്റെ വീഡിയോ ഔദ്യോഗിക ഫാൻസ് കൂട്ടായ്‍മയായ മോഹൻലാല്‍ ഫാൻസ് ക്ലബ് ആണ് ഇപോള്‍ പങ്കുവെച്ചിരിക്കുന്നത്. മോഹൻലാലിന്റെ പുതിയ വർക്കൗട്ട് വീഡിയോയും ഹിറ്റായി മാറുകയാണ്. ബോക്സിംഗ് താരമായി അഭിനയിക്കുന്ന സിനിമയ്‍ക്ക് വേണ്ടി മോഹൻലാല്‍ വൻ തയ്യാറെടുപ്പുകളാണ് നടത്തുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രിയദര്‍ശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മോഹൻലാല്‍ ബോക്സിംഗ് താരമാവുക.

ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രമാണ് മോഹൻലാല്‍ ഏറ്റവും ഒടുവില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നതും.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമായ ട്വല്‍ത്ത് മാൻ ആണ് മോഹൻലാല്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ട്വല്‍ത്ത് മാൻ എന്ന ചിത്രത്തിന്റെ ഇടവേളകളില്‍ ബോക്സിംഗ് താരമാകാനുള്ള പരിശീലനത്തിലായിരുന്നു മോഹൻലാല്‍. പൃഥ്വിരാജ് സംവിധാനം ചെയ്‍ത ബ്രോ ഡാഡിയാണ് മോഹൻലാലിന്റേതായി ഇനിപ്രദര്‍ശനത്തിന് എത്താനുള്ളത്.