മലയാള സിനിമയിലെ അടുത്തകാലത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രമാണ് ലൂസിഫര്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്‍ത ചിത്രത്തില്‍ മോഹൻലാല്‍ കൂടി നായകനായതോടെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. ചിത്രം 50 ദിവസം പിന്നിട്ട ഇന്ന് ആമസോണ്‍ പ്രൈമിലൂടെ സ്‍ട്രീം ചെയ്യുകയും ചെയ്‍തു. എന്നാല്‍ ഇത് ഇപ്പോള്‍ വലിയ വിമര്‍ശനത്തിന് കാരണമായിരിക്കുകയാണ്. ലൈവ് സ്‍ട്രീമിംഗിന് പിന്നാലെ ചിത്രത്തിന്റെ മികച്ച പ്രിന്റ് വെബ്‍സൈറ്റുകളില്‍ ചോര്‍ന്നതാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്.

തീയേറ്ററുകളില്‍ 100 ദിവസമെങ്കിലും പ്രദര്‍ശിപ്പിക്കേണ്ട ചിത്രമാണ് ലൂസിഫര്‍ എന്നാണ് ആരാധകര്‍ പറയുന്നത്.  പെട്ടെന്ന് തന്നെ സ്‍ട്രീം ചെയ്‍തത് ലൂസിഫറിനെ തീയേറ്ററില്‍ പിന്നോട്ടടിക്കുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല സിനിമയുടെ വ്യാജ കോപ്പികള്‍ ചോരാനും ഇത് ഇടയാക്കി. ഇപ്പോഴും തീയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുന്നതിനാല്‍ ഓണ്‍ലൈനില്‍ സ്ട്രീം ചെയ്യേണ്ട ആവശ്യമെന്താണ് ആരാധകര്‍ ചോദിക്കുന്നത്.  മോഹൻലാല്‍ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്‍ട്രീയക്കാരനായിട്ടായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. മഞ്ജു വാര്യര്‍ പ്രധാന സ്‍ത്രീ കഥാപാത്രവുമായി എത്തി.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.