Asianet News MalayalamAsianet News Malayalam

ആര്‍ഡിഎക്സ് ഗാനത്തിന് മോഹൻലാലിന്റെ ഡാൻസ്, വീഡിയോയില്‍ നീല നിലവേ ചുവടുകളുമായി സൂപ്പര്‍ താരം

നീല നിലവേയുടെ മോഹൻലാല്‍ വേര്‍ഷൻ.

Mohanlal RDX song dance video getting fans attraction Neela Nilave Shane Nigam Neeraj Madhavan Antony Varghese hrk
Author
First Published Sep 29, 2023, 9:11 AM IST

സമീപകാലത്ത് വലിയ ഹിറ്റായ മലയാള ചിത്രമാണ് ആര്‍ഡിഎക്സ്. ഓണക്കാലത്തെത്തി വമ്പൻ റിലീസുകളെയും അമ്പരപ്പിച്ച ചിത്രമായ ആര്‍ഡിഎക്സ് കേരള ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് നേട്ടവുമുണ്ടാക്കി. നീല നിലവേ എന്ന ഗാനം ചിത്രത്തിലേതായി വൻ ഹിറ്റായിരുന്നു. ആര്‍ഡിഎക്സിലെ ഗാനത്തിന്റെ മോഹൻലാല്‍ വേര്‍ഷന്റെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

സാമൂഹ്യ മാധ്യമങ്ങള്‍ നിറയെ ഷെയ്‍ൻ ചിത്രത്തിലെ ഗാനമായ നീല നിലവേയാണ്. കുറച്ചുമുമ്പുതന്നെ ഗാനത്തിന്റെ മോഹൻലാല്‍ പതിപ്പിന്റെ വീഡിയോയും ആരാധകരില്‍ ചിലര്‍ പുറത്തിറക്കിയിരുന്നു. അതാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധയാകര്‍ഷിക്കുന്നത്. ഗാനത്തിനൊപ്പം മോഹൻലാലിന്റെ മറ്റൊരു സിനിമയിലെ രംഗങ്ങള്‍ ചേര്‍ത്തുവെച്ചാണ് ആരാധകര്‍ ഇത്തരമൊരു പരീക്ഷണം നടത്തിയിരിക്കുന്നത്.

ഒടിടിയിലും ആര്‍ഡിഎക്സ് പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. ആര്‍ഡിഎക്സ് വേള്‍‍ഡ്‍വൈഡ് ബിസിനസില്‍ 100 കോടി രൂപയില്‍ അധികം നേടിയതിന് പിന്നാലെയാണ് ഒടിടി സ്‍ട്രീമിംഗ് തുടങ്ങിയത്. നെറ്റ്ഫ്ലിക്സിലാണ് ആര്‍ഡിഎക്സ് കാണാനാകുക. നെറ്റ്‍ഫ്ലിക്സിലും ആര്‍ഡിക്‍സ് എന്ന ചിത്രം കണ്ടവര്‍ വൻ അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്.

ഷെയ്‍ൻ നിഗവും നീരജ് മാധവും ആന്റണി വര്‍ഗീസും പ്രധാന വേഷങ്ങളില്‍ അവതരിപ്പിച്ച ആര്‍ഡിഎക്സ് അക്ഷരാര്‍ഥത്തില്‍ ഉത്സവസീണായ ഓണത്തിന് ഒരു ആഘോഷമായി മാറിയിരുന്നു. നവാഗതനായ നഹാസ് ഹിദായത്താണ് ആര്‍ഡിഎക്സ് സംവിധാനം ചെയ്‍തത്. ആര്‍ഡിഎക്സിന്റെ പ്രധാന ആകര്‍ഷണം ആക്ഷൻ രംഗങ്ങള്‍ ആയതിനാല്‍ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ അൻപറിവും വിജയത്തില്‍ നിര്‍ണായകമായി. ഓരോ നായകൻമാര്‍ക്കും അനുയോജ്യമാം വിധമായിരുന്നു ചിത്രത്തിലെ സ്റ്റണ്ട് അൻപറിവ് കൊറിയോഗ്രാഫി ചെയ്‍തത് എന്നതാണ് പ്രധാന പ്രത്യേകത. ആര്‍ഡിഎക്സിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ സംവിധായകനായി മാറാൻ നഹാസ് ഹിദായത്തിന് കഴിഞ്ഞു. മഹിമാ നമ്പ്യാരായിരുന്നു നായികായി എത്തിയത്. . ബാബു ആന്റണിയും ലാലും മറ്റ് കഥാപാത്രങ്ങളായപ്പോള്‍ മാലാ പാര്‍വതിക്കും നിര്‍ണായക വേഷമായിരുന്നു.

Read More: പ്രഖ്യാപനം വീണ്ടും വെറുതെയായി, മമ്മൂട്ടി ചിത്രത്തിന് തടസ്സങ്ങള്‍, റിലീസ് തീരുമാനിക്കാനാകാതെ സോണി ലിവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios