2018 ഏപ്രില്‍ 28ന് പ്രഖ്യാപിച്ച ചിത്രമാണ് മൂന്നര വര്‍ഷങ്ങള്‍ക്കിപ്പുറം തിയറ്ററുകളില്‍ എത്തുന്നത്. 

താനും മണിക്കൂറുകൾക്കുള്ളിൽ പ്രിയദർശൻ(priyadarshan) ചിത്രം മരക്കാർ(Marakkar) പ്രേക്ഷകർക്ക് മുന്നിലെത്തും. മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ സിനിമ എത്തുന്ന ആവേശത്തിലാണ് മോഹൻലാൽ ആരാധകരും. നിരവധി പേരാണ് ചിത്രത്തിന് ആശംസയുമായി രം​ഗത്തെത്തിയത്. ഇക്കൂട്ടത്തിൽ മമ്മൂട്ടിയും(mammootty) ആശംസ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. 

"മരക്കാർ അറബിക്കടലിന്റെ സിംഹം നാളെ ലോകമെമ്പാടും റിലീസ് ചെയ്യുന്നു, പ്രിയപ്പെട്ട ലാലിനും പ്രിയനും അതിന്റെ പിന്നിലെ മുഴുവൻ ടീമിനും എല്ലാ ആശംസകളും നേരുന്നു", എന്നാണ് മമ്മൂട്ടി കുറിച്ചത്. പിന്നാലെ കമന്റായി മോഹൻലാലും എത്തി. "പ്രിയപ്പെട്ട ഇച്ചാക്ക നിങ്ങളുടെ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും വളരെ നന്ദി", എന്നാണ് താരം കുറിച്ചത്. 

പ്രിയദര്‍ശനും കമന്‍റ് ചെയ്തിട്ടുണ്ട്. "പ്രിയപ്പെട്ട മമ്മൂട്ടിക്ക, ഒരായിരം പ്രണാമം ഞങ്ങളോട് കാണിച്ച ഈ സ്നേഹത്തിന് ...ഞങ്ങളെ അനുഗ്രഹിച്ചതിന്..."എന്നാണ് അദ്ദേഹം കുറിച്ചത്. 

Read Also: Marakkar : 'മരക്കാർ'ക്കും ടീമിനും ആശംസയുമായി മമ്മൂട്ടി

ലോകമാകമാനം 4100 സ്ക്രീനുകളിലാണ് മരക്കാര്‍ നാളെ പ്രദര്‍ശനത്തിനെത്തുന്നത്. റിലീസ് ദിനത്തില്‍ ആകെ 16,000 പ്രദര്‍ശനങ്ങള്‍ ഉണ്ടെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ആഴ്ചകള്‍ക്കു മുന്‍പേ ചിത്രത്തിന്‍റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നു. 2018 ഏപ്രില്‍ 28ന് പ്രഖ്യാപിച്ച ചിത്രമാണ് മൂന്നര വര്‍ഷങ്ങള്‍ക്കിപ്പുറം തിയറ്ററുകളില്‍ എത്തുന്നത്. ഒരിടവേളക്ക് ശേഷം എത്തുന്ന മോഹൻലാൽ ചിത്രം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് സിനിമാസ്വാദകരും ആരാധകരും.