മോഹൻലാല്‍- ഷാജി കൈലാസ് ചിത്രം ഒക്ടോബറിലാണ് തുടങ്ങുകയെന്നാണ് അറിയിച്ചിരിക്കുന്നത്.
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുമായി എത്തിയവരാണ് ഷാജി കൈലാസും മോഹൻലാലും.. ഷാജി കൈലാസും മോഹൻലാലും ഒന്നിച്ച നരസിംഹം തിയറ്ററുകളില്‍ വൻ വിജയമായിരുന്നു. ഇന്നും നരസിംഹമടക്കമുള്ള ഇവരുടെ ചിത്രങ്ങള്‍ക്ക് പ്രേക്ഷകരുണ്ട്. ഇപോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
ഷാജി കൈലാസിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ താൻ നായകനാകുന്നുവെന്ന കാര്യം മോഹൻലാല്‍ തന്നെയാണ് പുറത്തുവിട്ടത്. വളരെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തുന്നത്. 2021 ഒക്ടോബറില്‍ ആണ് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുക. രാജേഷ് ജയ്‍റാമിന്റെ തിരക്കഥ യിലാണ് ചിത്രം എത്തുകയെന്നും മോഹൻലാല്‍ പറഞ്ഞു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
ഷാജി കൈലാസ്- മോഹൻലാല്‍ ചിത്രങ്ങളായ ആറാം തമ്പുരാൻ, താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി, റെഡ് ചില്ലീസ് എന്നിവയും ആരാധകര്‍ ഏറ്റെടുത്തവയാണ്.
