മലയാളത്തിന്റെ ഏറ്റവും വലിയ ഹിറ്റ് കൂട്ടുകെട്ടാണ് മോഹൻലാലിന്റെയും പ്രിയദര്‍ശന്റെയും. കൌമാരകാലത്തെ സൌഹൃദം സിനിമയിലെത്തിയും ഇരുവരും തുടരുകയാണ്. ഇരുവരുടെയും ചിത്രങ്ങള്‍ക്ക് എന്നും ആരാധകരുണ്ട്. മുകുന്ദേട്ട സുമിത്ര വിളിക്കുന്നു, വന്ദനം തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ ഇരുവരും ഒന്നിച്ച് പ്രേക്ഷകരിലേക്ക് എത്തിച്ചു. മരക്കാര്‍- അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ് മോഹൻലാലും പ്രിയദര്‍ശനം ഒന്നിച്ച് പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഒരുങ്ങുന്നത്. അതേസമയം പ്രിയദര്‍ശനൊപ്പമുള്ള ഒരു ഫോട്ടോ മോഹൻലാല്‍ പങ്കുവച്ചിരിക്കുകയാണ്.

മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ചിത്രം സുഖമുള്ള ഒരോർമ്മയാണ്. സിനിമാ സ്വപ്‍നങ്ങൾ കണ്ടത്. പല കഥാപാത്രങ്ങളും ജനിച്ചത്. സൗഹൃദത്തിൽ നിന്നാണ്. ആദ്യ ചിത്രം മുതൽ മരയ്ക്കാർ വരെ. ആദ്യ കയ്യടി മുതൽ വലിയ ആഘോഷങ്ങൾ വരെ. ഓരോ വിജയത്തിലും പരാജയത്തിലും തോളോടു തോള്‍ ചേർന്നു നിന്ന സൗഹൃദം‌–പ്രിയനൊപ്പം തോളത്ത് കൈയ്യിട്ട് നിൽക്കുന്ന പഴയൊരു ചിത്രം പങ്കുവച്ച് മോഹൻലാൽ കുറിച്ചു.