മോഹൻലാല്‍ മീശ പിരിച്ചാല്‍ സിനിമ ഹിറ്റാകുമെന്ന് ചില സിനിമക്കാരും ആരാധകരും മുമ്പ് പറയാറുണ്ടായിരുന്നു. എന്നാല്‍ മീശ പിരിക്കുന്നത് സിനിമയുടെ വിജയഘടകമാകണമെന്നില്ല എന്ന് മോഹൻലാല്‍ പറയുന്നു. ലൂസിഫര്‍ സിനിമയുടെ പ്രമോഷനായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മോഹൻലാല്‍ ഇക്കാര്യം പറഞ്ഞത്.

മീശയും മുണ്ടും ജീപ്പും ഒരു സിനിമയുടെ വിജയഘടകമാകണം എന്നില്ല. അങ്ങനെയുള്ള ഗെറ്റപ്പില്‍ വന്ന ചില സിനിമകള്‍ വിജയിച്ചിട്ടുണ്ട്. ചിലത് പരാജയപ്പെട്ടിട്ടുണ്ട്. നരസിംഹം വലിയ വിജയമായിരുന്നു. അതിനു ശേഷം അങ്ങനെയുള്ള ചേരുവകളൊക്കെ ചേര്‍ത്ത് എടുത്ത ഒരുപാട് സിനിമകള്‍ പരാജയപ്പെട്ടു. തിരക്കഥ അനുസരിച്ചാണ് കഥാപാത്രങ്ങളെ രൂപപ്പെടുത്തുന്നത്. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളി ഹൈറേഞ്ചില്‍ ജീവിക്കുന്ന ആളാണ്. അതുകൊണ്ട് അയാള്‍ക്ക് ജീപ്പുണ്ട്. രാഷ്‍ട്രീയക്കാരനായതുകൊണ്ട് മുണ്ടുടുക്കുന്നു. പിന്നെ അയാള്‍ക്കൊരു സങ്കടമുണ്ട്. അതുകൊണ്ട് രാവിലെ എഴുന്നേറ്റ് ഷേവ് ചെയ്യാനുള്ള മാനസികാവസ്ഥയില്‍ ജീവിക്കുന്ന ആളല്ല. അത് സിനിമ കണ്ടാല്‍ മനസ്സിലാകും. അതൊന്നും മനപൂര്‍വം ചേര്‍ത്തുവച്ചതല്ല. ആകസ്‍മികമായി സംഭവിക്കുന്ന ഘടകങ്ങളാണ്. തിരക്കഥാകൃത്തിനെക്കാളുപരി സംവിധായകൻ ചിത്രത്തെ അറിയുമ്പോഴാണ് അത് പൂര്‍ണമാകുന്നത്. പൃഥ്വിരാജ് എന്ന സംവിധായകനില്‍ വിശ്വാസമുണ്ടെന്നും ലൂസിഫര്‍ വലിയ വിജയമാകുമെന്നാണ് കരുതുന്നതെന്നും മോഹൻലാല്‍ പറയുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത്. ഇന്ദ്രജിത്ത്, വിവേക് ഒബ്‍റോയ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്.