പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാൻ മോഹൻലാല്‍ എത്തുന്നു.

മോഹൻലാല്‍ നായകനായ ദൃശ്യം 2 എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്. ദൃശ്യത്തിന്റെ ആദ്യ ഭാഗം പോലെ തന്നെ രണ്ടാം ഭാഗവും വൻ ഹിറ്റായി മാറുന്നു. ജീത്തു ജോസഫ് തന്നെയാണ് ചിത്രം സംവിധാനം ചെയ്‍തത്. മോഹൻലാൻ അഭിനയിച്ച ജോര്‍ജുകുട്ടി എന്ന കഥാപാത്രം എങ്ങനെയാകും തന്റെ കുടുംബത്തെ രക്ഷിച്ചിട്ടുണ്ടാകുക. ഒരുപാട് പേര്‍ക്ക് ചോദ്യങ്ങള്‍ ഉണ്ടാകും. ഇതാ ആ ചോദ്യങ്ങള്‍ക്ക് എല്ലാം ഉത്തരവുമായി മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും എത്തുകയാണ്.

ജോര്‍ജുകുട്ടി എങ്ങനെയായിരിക്കും തന്റെ കുടുംബത്തെ രക്ഷിച്ചത്?. ദൃശ്യം 2 കാണാത്തവര്‍ക്കായി ആ രഹസ്യം ഞാൻ വെളിപ്പെടുത്തുന്നില്ല. ദൃശ്യം 2 കണ്ടവര്‍ക്കും മനസില്‍ ഒരുപാട് ചോദ്യങ്ങളുണ്ടാകും. അവയ്‍ക്കെല്ലാം ഉത്തരം നല്‍കാനായി ഞാനും സംവിധായകൻ ജീത്തു ജോസഫും എത്തുന്നൂ, ലൈവായി ഇൻസ്റ്റാഗ്രാമില്‍ എന്ന് മോഹൻലാല്‍ പറയുന്നു. എല്ലാ ചോദ്യങ്ങളും അയക്കൂവെന്നും മോഹൻലാല്‍ പറയുന്നു. കഴിയുന്നത്ര ഉത്തരം പറയാം, കഴിയുന്നത്ര രഹസ്യം രഹസ്യമായി സൂക്ഷിക്കുകയെന്നും മോഹൻലാല്‍ പറയുന്നു.

ആദ്യഭാഗത്ത് ഉണ്ടായ മീന, അൻസിബ, എസ്‍തര്‍ തുടങ്ങി മിക്ക താരങ്ങള്‍ക്കും പുറമേ മുരളി ഗോപിയും രണ്ടാം ഭാഗത്തില്‍ അഭിനയിച്ചിരുന്നു.

ആദ്യ ഭാഗത്തുണ്ടായ കലാഭവൻ ഷാജോണ്‍ രണ്ടാം ഭാഗത്തിലുണ്ടായിരുന്നില്ല.