Asianet News MalayalamAsianet News Malayalam

മലൈക്കോട്ടൈ വാലിബൻ വിചാരിച്ചതു പോലെയല്ല, ഇതാ മറ്റൊരു സര്‍പ്രൈസ്

മോഹൻലാല്‍ നായകനാകുന്ന മലൈക്കോട്ടൈ വാലിബനെ കുറിച്ച് മറ്റൊരു സര്‍പ്രൈസ്.

Mohanlal starrer Malaikottai Vaaliban film surprise update out reports suggests will have two parts hrk
Author
First Published Jan 17, 2024, 11:48 AM IST

ആരാധകരുടെ ചര്‍ച്ചകളില്‍ നിറയെ മോഹൻലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബൻ. അത്രയേറെ ഹൈപ്പാണ് മലൈക്കോട്ടൈ വാലിബന്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ ആദ്യമായി മോഹൻലാല്‍ നായകനാകുന്നു എന്നതാണ് പ്രതീക്ഷകള്‍ക്ക് കാരണം. എന്നാല്‍ മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബനെ കുറിച്ച് മറ്റൊരു അപ്‍ഡേറ്റും ചര്‍ച്ചയായി മാറിയിരിക്കുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

മലൈക്കോട്ടൈ വാലിബന്റെ റിലീസ് ഇരുപത്തിയഞ്ചിനാണ്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബന് രണ്ട് ഭാഗങ്ങള്‍ ഉണ്ടാകും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ മലയാളത്തിന്റെ മറ്റൊരു അത്ഭുത ചിത്രമായി മാറുകയായിരിക്കും മലൈക്കോട്ടൈ വാലിബൻ എന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. സിനിമാ എക്സപ്രസാണ് രണ്ടാം ഭാഗത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്.

മലൈക്കോട്ടൈ വാലിബൻ മലയാളത്തിന്റെ എക്കാലത്തെയും സിനിമാ ചരിത്രത്തില്‍ വേറിട്ട ഒരു ഏടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മലൈക്കോട്ടൈ വാലിബൻ എന്ന തന്റെ സിനിമയുടെ ക്യാപ്റ്റൻ ലിജോ ഒരു ഗംഭീരമായ കാഴ്‍ചയാണ് സൃഷ്‍ടിച്ചിരിക്കുന്നത് എന്നായിരുന്നു ടീസര്‍ റിലീസ് ചെയ്‍തപ്പോള്‍ മോഹൻലാല്‍ അഭിപ്രായപ്പെട്ടത്. മലൈക്കോട്ടൈ വാലിബലിനിലെ നായകൻ മോഹൻലാലിന്റെ കഥാപാത്രം എത്തരത്തിലുള്ളതാകും എന്നതിന്റെ കൗതുകം ഇനിയും ബാക്കിയാണ്. മോഹൻലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരും മലൈക്കോട്ടൈ വാലിബനിലുണ്ടാകും.

'നായകൻ', 'ആമേൻ' എന്നീ ഹിറ്റ് ചിത്രങ്ങളിൽ ലിജോയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പിഎസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ സിനിമയുടെ ടീസര്‍ പുറത്തെത്തിയപ്പോള്‍ ലിജോ ജോസ് പെല്ലിശ്ശേരി സംസാരിച്ചത് സ്വന്തം കഴിവിലെ വിശ്വാസമര്‍പ്പിച്ചാണ്. എന്നെ സംബന്ധിച്ചിടത്തോളം, ഒരു സിനിമയുടെ കഥ അന്തിമമാക്കുന്ന പ്രക്രിയ അടുത്ത വലിയ ഹിറ്റ് സൃഷ്ടിക്കുന്നതിനുള്ള സമ്മർദ്ദത്തിൽ നിന്നല്ല, അതൊരു സ്വാഭാവിക പുരോഗതിയാണ്. മലൈക്കോട്ടൈ വാലിബൻ' എന്ന ഒരു സിനിമയുടെ അടിസ്ഥാന ആശയം എന്നിൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് മുളച്ചുതുടങ്ങി, പിന്നീട് പരിണമിച്ചു. സമഗ്രമായ ഇതിവൃത്തമായി. റഫീഖിനെപ്പോലെയുള്ള ഒരു എഴുത്തുകാരൻ ആ സിനിമാ ലോകം വികസിപ്പിച്ചെടുത്തു. പിന്നെ ലാലേട്ടൻ ആ സിനിമയിലെ കഥാപാത്രത്തിന് അനുയോജ്യനാണെന്ന് തോന്നി എന്നും ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.

Read More: വാലിബൻ ആ നാട്ടില്‍ ഒരു ദിവസം മുന്നേയെത്തും, തെന്നിന്ത്യയിലെ വമ്പൻ റീലീസ്, യുദ്ധം പൊടിപാറും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios