മോഹൻലാലിന്റെ മറുപടിയാകുമോ നേര്?.

കുറച്ചായി മോഹൻലാല്‍ നായകനായി എത്തുന്ന സിനിമകള്‍ക്ക് അത്ര നല്ല കാലമായിരുന്നില്ല. പരാജയപ്പെടുക മാത്രമല്ല മോഹൻലാല്‍ നായകനായ ചിത്രങ്ങള്‍ വിമര്‍ശനങ്ങളും നേരിട്ടു. എന്നാല്‍ ഇനി മോഹൻലാലിന്റേതായി റിലീസ് ചെയ്യാനുള്ള ചിത്രങ്ങളില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളുമാണ്. സംവിധായകൻ ജീത്തു ജോസഫിനൊപ്പമുള്ള നേരിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതും.

കഥാപാത്രമായി അടുത്തെങ്ങും മോഹൻലാലിനെ ഒരു ചിത്രത്തില്‍ ഇങ്ങനെ കണ്ടിട്ടില്ല എന്നാണ് നേരിന്റെ ട്രെയിലര്‍ കണ്ട പ്രേക്ഷകരില്‍ മിക്കവരും പറയുന്നത്. നടൻ എന്ന നിലയില്‍ മോഹൻലാലിന് ചിത്രം മികച്ച അവസരമായിരിക്കുമെന്നും ഹിറ്റിനപ്പുറം പ്രകടനത്തെ വിലയിരുത്തുന്ന ഒന്നായിരിക്കും എന്നുമാണ് ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. നേരില്‍ അത്തരം നിരവധി രംഗങ്ങളുണ്ടെന്നും ട്രെയിലറിന്റെ അടിസ്ഥാനത്തില്‍ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ജീത്തു ജോസഫിനൊപ്പം മോഹൻലാലെത്തുമ്പോള്‍ വെറുമൊരു ചിത്രമായിരിക്കില്ല എന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുകയാണ് എന്നും നേരിന്റെ റിലീസിന് ഒരു മാസത്തിന് ശേഷമാണ് ഓണ്‍ലൈനില്‍ പ്രദര്‍ശനത്താൻ സാധ്യത എന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. സ്‍പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹനായിട്ടാണ് ചിത്രത്തില്‍ മോഹൻലാല്‍ വേഷമിടുന്നത് എന്നാണ് റിപ്പോര്‍ട്ട്. നേരിന്റെ റിലീസ് 21ന് ആണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പും സംഗീതം വിഷ്‍ണു ശ്യാമുമാണ്.

തിരക്കഥ എഴുതിയിരിക്കുന്നത് ശാന്തി മായാദേവിയാണ്. യഥാര്‍ഥ ജീവിതത്തിലും അഭിഭാഷകയാണ് നേരിന്റെ തിരക്കഥാകൃത്തും നടിയുമായ ശാന്തി മായാദേവി. സൗണ്ട് ഡിസൈൻ സിനോയ് ജോസഫ്. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തിലുള്ള ചിത്രത്തില്‍ മോഹൻലാല്‍ തിളങ്ങുമെന്ന് ഉറപ്പുള്ള ആരാധകര്‍ കേരളത്തിനു പുറമേ വിദേശത്ത് റിയാദിലും ജിദ്ദയിലും ഒക്കെ നേരിന്റെ ഫാൻസ് ഷോ ചാര്‍ട്ട് ചെയ്‍തിട്ടുണ്ട്.

Read More: എ സര്‍ട്ടിഫിക്കറ്റ്, സലാര്‍ ഞെട്ടിക്കും, ഇതാ ആ നിര്‍ണായക അപ്‍ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക