വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ചിത്രത്തിലൂടെ നാൽപതുവർഷങ്ങൾക്ക് ശേഷം മെറിലാൻഡ് സിനിമാസ് തിരിച്ചെത്തുകയാണ്

പ്രഖ്യാപനം മുതൽ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രണവ് മോഹൻലാൽ ചിത്രം ഹൃദയം. വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ചിത്രത്തിലൂടെ നാൽപതുവർഷങ്ങൾക്ക് ശേഷം മെറിലാൻഡ് സിനിമാസ് തിരിച്ചെത്തുകയാണ്. മെറിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് സിനിമ നിർമിക്കുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അ‍ഞ്ചാമത്തെ ചിത്രമായ ഹൃദയത്തിൽ നായിക ആയി എത്തുന്നത് കല്യാണി പ്രിയദർശൻ ആണ്. ശ്രീനിവാസൻ- മോഹൻലാൻ- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ നിന്ന് അടുത്ത തലമുറയിലെ മൂന്ന് പേര്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഹൃദയം എന്ന ചിത്രത്തിനുണ്ട്. ഇപ്പോളിതാ ചിത്രത്തിന്റെ ലൊക്കേഷനിൽ മോഹൻലാൽ എത്തിയതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിർമാതാവ് വൈശാഖ് സുബ്രഹ്മണ്യം. ഭാര്യ സുചിത്രയോടൊപ്പം ലൊക്കേഷനിൽ എത്തിയ മോഹൻലാൽ സംവിധായകൻ അണിയറപ്രവർത്തകരുമായി സംസാരിക്കുന്നതും വീഡിയോയിലുണ്ട്. 

View post on Instagram

മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിഹം എന്ന സിനിമയില്‍ പ്രണവും കല്യാണിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.